ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ വ്യക്തിഗത റികർവ് അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് മെഡൽ

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ വ്യക്തിഗത റികർവ് അമ്പെയ്ത്തിൽ 16 വർഷത്തിന് ശേഷം ഇന്ത്യയ്ക്ക് മെഡൽ. സഹതാരം ധീരജ് ബൊമ്മദേവരയെ 6–4ന് പരാജയപ്പെടുത്തി വെങ്കലം സ്വന്തമാക്കി നീരജ് ചൗഹാൻ .
സെമിഫൈനലിൽ ജപ്പാന്റെ ജുന്യ നകാനിഷിയോട് 1–7നാണ് നീരജ് പരാജയപ്പെട്ടത്. അതേസമയം ദക്ഷിണ കൊറിയയുടെ ലീ വൂസോക്കിനോട് 3–7ന് തോറ്റാണ് ധീരജ് സെമിഫൈനലിൽ നിന്ന് പുറത്തായത്. ഇതോടെയാണ് വെങ്കലത്തിനായി ഇരുവരും നേർക്കുനേർ എത്തിയത്. വെങ്കലപ്പോരാട്ടത്തിൽ 6–4ന് ധീരജിനെ കീഴടക്കിയാണ് നീരജ് മെഡൽ ഉറപ്പിച്ചത്.
പുരുഷന്മാരുടെ വ്യക്തിഗത റികർവ് ഇനത്തിൽ 2010ലെ ഏഷ്യൻ ഗെയിംസിന് ശേഷം ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. 2010ൽ തരുൺദീപ് റായ് വെള്ളി നേടിയതിന് ശേഷം 16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ഈ ഇനത്തിൽ വീണ്ടും ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്നത്.
"https://www.facebook.com/Malayalivartha

























