ജിഷ കൊലക്കേസില്‍ പോലീസ് കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി

നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിനെതിരെ കേന്ദ്രം. അന്വേഷണത്തില്‍ പോലീസ് അശ്രദ്ധ കാണിച്ചെന്നും കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും സാമൂഹികനീതി ശാക്തീകരണ മന്ത്രി താവര്‍ ചന്ദ് ഗെലോട്ട് കുറ്റപ്പെടുത്തി. പ്രാദേശിക എംഎല്‍എയ്‌ക്കെതിരെ ജിഷയുടെ മാതാവ് പൊലീസിന് പരാതി നല്‍കിയിരുന്നു. അവര്‍ക്ക് ഭീഷണിയുണ്ടായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു.
എംഎല്‍എ ജിഷയെ തൊട്ടുകൂടാത്തവള്‍ എന്നു വിളിച്ചു. ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ മകളുടെ മരണത്തിന് കാരണം പ്രാദേശിക എംഎല്‍എ ആണെന്ന് എല്ലാവരും കേള്‍ക്കെ ജിഷയുടെ അമ്മ പറഞ്ഞു. എന്നാല്‍ പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പൊലീസ് സൂപ്രണ്ടും പരാതി കിട്ടിയ കാര്യം സമ്മതിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് എന്നോട് പറഞ്ഞില്ല. സംഭവം നടന്നു പന്ത്രണ്ട് ദിവസം കഴിഞ്ഞിട്ടും കുറ്റവാളികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇത് ആശങ്കപ്പെടുത്തുന്നതാണ് കേന്ദ്ര മന്ത്രി താവര്‍ ചന്ദ് ഗെലോട്ട് പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഗെലോട്ട് പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ജിഷയുടെ കുടുംബത്തിന്റെ ഒറ്റപ്പെട്ട അവസ്ഥ, സംഭവത്തെക്കുറിച്ചു വിവരങ്ങള്‍ നല്‍കാന്‍ അയല്‍ക്കാര്‍ ആദ്യം തയാറാവാതിരുന്നത്, ജിഷയുടെ സഹോദരിയുടെ മൗനം തുടങ്ങിയവ അന്വേഷണസംഘത്തിനു സുപ്രധാന വിവരങ്ങള്‍ ലഭ്യമാകുന്നതിനു തടസ്സമായെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha