സുരേഷ് ഗോപി ശുദ്ധനായ മണ്ടനെന്ന് വിനയന്‍

രാജ്യസഭാ ആംഗമായി ചുമതലയേറ്റ ചലച്ചിത്ര താരം സുരേഷ് ഗോപിക്കെതിരെ സംവിധായകന്‍ വിനയന്റെ പ്രസ്താവന വിവാദമാകുന്നു. സുരേഷ് ഗോപി ശുദ്ധനാണെങ്കിലും മണ്ടനാണെന്നാണ് വിനയന്റെ പരിഹാസം. ഹെലിക്കോപ്റ്റര്‍ കിട്ടിയത് കൊണ്ട് ഇപ്പോള്‍ അതിലാണ് തന്റെ പ്രിയ സുഹൃത്തിന്റെ പ്രചാരണമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. ചാലക്കുടിയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ബി.ഡി. ദേവസിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിനിടയില്‍ വിനയന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും വെറുതെ വിട്ടില്ല. ഒരു ഭരണാധികാരി എന്ന നിലയില്‍ വളരെ പ്രതീക്ഷയോടെ കണ്ട മുഖ്യമന്ത്രിയായിരുന്നുവെങ്കിലും രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെ ഉമ്മന്‍ ചാണ്ടി അഞ്ച് വര്‍ഷം കൊണ്ട് നശിപ്പിച്ചുവെന്ന് വിനയന്‍ പറഞ്ഞു. എന്ത് വൃത്തികേടുകള്‍ ചെയ്താലും കുഴപ്പമില്ലെന്ന അവസ്ഥയാണിപ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha