പ്രധാനമന്ത്രി നരേന്ദ്ര മോഡി തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇന്നു വീണ്ടും കേരളത്തിലെത്തുന്നു

എന്‍ഡിഎയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇന്നു വീണ്ടുമെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി തൃപ്പൂണിത്തുറ പുതിയകാവ് മൈതാനത്ത് വൈകിട്ട് ഏഴിന് തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കും. പ്രസംഗം സംസ്ഥാനത്തെ 1000 വേദികളില്‍ ബിജെപി തല്‍സമയം പ്രദര്‍ശിപ്പിക്കും. ആയിരം കേന്ദ്രങ്ങളില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പൊതുയോഗങ്ങളും സംഘടിപ്പിക്കും.
6.30നു നാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം തൃപ്പൂണിത്തുറയിലെത്തും. ജില്ലയില്‍ നിന്നുള്ള അയ്യായിരത്തോളം പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. പാസുകള്‍ മണ്ഡലം കമ്മിറ്റികള്‍ വഴി വിതരണം ചെയ്യും.
റാലിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കു തൃപ്പൂണിത്തുറ ശ്രീവെങ്കിടേശ്വര ഹൈസ്‌കൂളില്‍ വാഹന പാര്‍ക്കിങ് സൗകര്യമുണ്ടാവുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha