തിരുവനന്തപുരത്ത് 30000 തമിഴ് വോട്ട്... തമിഴ് മക്കളെ പേടിച്ച് സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ എ.ഐ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയായി ബിജു രമേശ് മല്‍സരിക്കാന്‍ എത്തിയതോടെ എല്ലാ പാര്‍ട്ടികള്‍ക്കും അടിയായി. മണ്ഡലത്തില്‍ 30000 തമിഴ് വോട്ടുകളാണ് ഉള്ളത്. അതില്‍ 20000 വോട്ടുകള്‍ എ.ഐ.ഡി.എം.കെയ്ക്ക് ലഭിക്കും. അതിന്റെ ഭൂരിഭാഗവും യു.ഡി.എഫ് വോട്ടുകളാണ്. കൂടാതെ നഗരത്തിലെ കോളനികളിലെല്ലാം പണം ഒഴുക്കി എ.ഐ.ഡി.എം.കെ തങ്ങളുടെ സാന്നിധ്യം ഭദ്രമാക്കി.
ശിവകുമാറിനെതിരെ ബിജു രമേശ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനവും യു.ഡി.എഫിന് പാരയായി. വഴുതക്കാട് എസ്.കെ ആസ്പത്രി കോടികളുടെ കോഴ കൊണ്ട് വാങ്ങിയെന്നായിരുന്നു പ്രധാന ആരോപണം. ശിവകുമാറിന്റെ ബന്ധുവാണ് എസ്.കെ ആസ്പത്രി മാനേജരെന്നും പറയുന്നു. മരുന്ന് കമ്പികളില്‍ നിന്ന് 15 കോടി കോഴ വാങ്ങിയിട്ട് കരാര്‍ അനുവദിച്ചില്ലെന്നും ബിജി രമേശ് ആരോപിച്ചു. ഇതിന്റെ വാര്‍ത്തകള്‍ മംഗളം, ദേശാഭിമാനി പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.അതിന്റെ ഫോട്ടോ കോപ്പി എല്‍.ഡി.എഫുകാര്‍ മണ്ഡലത്തില്‍ വിതരണം ചെയ്തു. അതോടെയാണ് യു.ഡി.എഫ് പ്രതിസന്ധിയിലായത്.
അതേസമയം ബിജുരമേശിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പരാതി നല്‍കിയിട്ടുണ്ട്. അതിന്‍മേല്‍ കളക്ടര്‍ അനുകൂല റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയെന്ന് അറിയുന്നു. തെരഞ്ഞെടുപ്പ് കമ്മീനാണ് അന്തിമതീരുമാനം എടുക്കേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha