Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ജിഷ വധം; അയല്‍വാസിയെ ചോദ്യം ചെയ്യണമെന്നു ജിഷയുടെ മാതാവ്

11 MAY 2016 12:21 AM IST
മലയാളി വാര്‍ത്ത.

പരിസരവാസികള്‍ അല്ലാതെ വേറെയാരും എന്റെ കൊച്ചിനെ കൊല്ലില്ല മോനെ വിതുമ്പിക്കരഞ്ഞ് ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. ആ സാബുവിനോട് പൊലീസ് വേണ്ട വിധം ചോദിച്ചാല്‍ സത്യം തെളിയും അയല്‍വാസിയായ യുവാവിനെ ഉദ്ദേശിച്ച് അവര്‍ പറഞ്ഞു. ആശുപത്രി സൂപ്രണ്ട് ഡോ. സുമതിയുടെ അനുമതിയോടെ പൊലീസ് അനുവദിച്ച ഏതാനും നിമിഷങ്ങള്‍ക്കിടെ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ അവര്‍ വിവരിച്ചു.'അമ്മയെയും മകളെയും കൊന്നുകളയു'മെന്ന് അയല്‍പക്കത്തെ ആളുകള്‍ ഭീഷണിപ്പെടുത്തി. കനാല്‍ ബണ്ടില്‍നിന്ന് ഇറക്കി വിടുമെന്നും പറഞ്ഞു. ഭീഷണി വര്‍ധിച്ചപ്പോഴാണ് ജിഷക്ക് പെന്‍ക്യാമറ വാങ്ങി കൊടുത്തത്. ആക്രമിക്കാന്‍ വരുന്നവരുടെ ചിത്രം എടുക്കാന്‍ എന്നുപറഞ്ഞ് ജിഷ ആവശ്യപ്പെട്ടിട്ടായിരുന്നു അത്. എന്റെ കൊച്ച് പേടിച്ചാണ് നടന്നത്. രാത്രിയായാല്‍ അവര്‍ വീടിനു ചുറ്റും നടക്കും. അശ്ലീലം പറയും. വീടിനു നേരെ മൂത്രമൊഴിക്കും. നഗ്‌നത പ്രദര്‍ശിപ്പിക്കും. പലവിധത്തില്‍ ഉപദ്രവിച്ചു. ദീപയെ അയല്‍പക്കത്തെ പെയിന്ററുടെ കൂടെ പോകാന്‍ സഹായിച്ചത് അയല്‍വാസിയാണ്. രജിസ്റ്റര്‍ വിവാഹം ചെയ്യാനും ഒത്താശ ചെയ്തു. ഞാന്‍ വീട്ടിലില്ലാത്ത നേരത്തായിരുന്നു അത്. എന്റെ കൊച്ചിനും ഈ ഗതി വരരുതെന്ന് ആഗ്രഹിച്ചു. ദീപയുടെ കാര്യത്തില്‍ ഞാനൊരു വക്കീലിനെ കണ്ടു. അവിടെനിന്നും നീതി ലഭിച്ചില്ല. പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രതിഫലം വാങ്ങാതെ വാദിക്കാന്‍ എന്റെ കൊച്ചിനെ വക്കീലാക്കണമെന്ന് അന്ന് ആഗ്രഹിച്ചു. പക്ഷെ വിധി മറിച്ചായി. മറ്റാരില്‍നിന്നും ഞങ്ങള്‍ക്ക് ഭീഷണിയുണ്ടായിട്ടില്ല. വീടു പണിയുടെ കൂലിയെ ചൊല്ലി ഒരു ഭായിയുമായി തര്‍ക്കമുണ്ടായിരുന്നു. പക്ഷെ അത് കൊടുത്തതോടെ പ്രശ്‌നം തീര്‍ന്നു രാജേശ്വരി പറഞ്ഞു. എന്നാല്‍, രാജേശ്വരിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അയല്‍വാസി സാബു വ്യക്തമാക്കി. ദീപയും ജിഷയും കുട്ടികളായിരിക്കെ ഇരുപത് വര്‍ഷം മുമ്പാണ് ഭര്‍ത്താവ് പാപ്പുവിനൊപ്പം ആ കുടുംബം ഇരിങ്ങോള്‍ വട്ടോളിപ്പടിയില്‍ എത്തിയത്. അന്ന് തന്റെ വീട്ടില്‍ മാത്രമെ ടി.വി ഉണ്ടായുള്ളു. ടി.വി കാണുന്നതുമായി ബന്ധപ്പെട്ട് തങ്ങളുമായി രാജേശ്വരി വഴക്കുണ്ടാക്കി. പിന്നീട് തനിക്കെതിരെ പൊലീസില്‍ പരാതിയും നല്‍കി. ശേഷം അവരുടെ വീടിനു നേരെ താന്‍ നോക്കുക പോലുമുണ്ടായിട്ടില്ല എന്ന് സാബു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (22 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (41 minutes ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (43 minutes ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (53 minutes ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (57 minutes ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (1 hour ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (1 hour ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 hour ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (2 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (3 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (3 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 hours ago)

Malayali Vartha Recommends