വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ മൂന്ന് പേര്‍ക്ക്. അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ കാള്‍ ഡൈസറോത്ത്, ജര്‍മന്‍ ഗവേഷകരായ പീറ്റര്‍ ഹെഗെമാന്‍, ജോര്‍ജ് നാഗല്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ലൈറ്റ് ഗേറ്റഡ് അയോണ്‍ ചാനലുകളെയും ഒപ്‌റ്റോജെനറ്റിക്‌സിനെയും കുറിച്ചുള്ള കണ്ടെത്തുകളാണ് പുരസ്‌കാര നേട്ടത്തിനര്‍ഹമാക്കിയത്.
കാള്‍ ഡൈസറോത്ത് കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലും പീറ്റര്‍ ഹെഗെമാന്‍ ബെര്‍ലിനിലെ ഹംബോള്‍ച്ച് സര്‍വകലാശാലയിലും ജോര്‍ജ് നാഗല്‍ ജര്‍മനിയിലെ വുര്‍സ്ബര്‍ഗ് സര്‍വകലാശാലയിലുമാണ് പ്രവര്‍ത്തിക്കുന്നത്. സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമിലുള്ള കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റിയൂട്ടില്‍ നൊബേല്‍ അസംബ്‌ളിയാണ് സമ്മാനം പ്രഖ്യാപിച്ചത്.
മസ്തിഷ്‌കത്തില്‍ വികാരങ്ങളും ഓര്‍മകളും രൂപപ്പെടുന്നത് എങ്ങനെയാണെന്ന് തിരിച്ചറിയുന്നതിനുള്ള പഠനമാണ് ഇവര്‍ നടത്തിയത്. നാഡീകോശങ്ങള്‍ ഓര്‍മകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും സ്വാധീനിക്കുന്നത് എങ്ങനെയാണെന്ന് മനസിലാക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് ഒപ്‌റ്റോജെനറ്റിക്‌സ്. മസ്തിഷ്‌ക പഠനത്തില്‍ പുതിയൊരു യുഗത്തിനാണ് മൂന്ന് ശാസ്ത്രജ്ഞരും തറക്കല്ലിട്ടതെന്ന് നൊബേല്‍ സമിതി വിലയിരുത്തി.
https://www.facebook.com/Malayalivartha


























