ഭര്‍ത്താവിനെ വിടാത്തതെന്ത്? ഇരുപത് ദിവസം പിന്നിട്ടിട്ടും ഒമാനില്‍ ലിന്‍സന്റെ കസ്റ്റഡി തുടരുകയാണ്...

ഒമാനില്‍ കൊല്ലപ്പെട്ട ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സന്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിയിലാണ്. പ്രിയതമയുടെ വേര്‍പാടിന്റെ വേദന താങ്ങാന്‍ കഴിയാതിരുന്ന അവസ്ഥയിലാണ് പോലീസുകാര്‍ ലിന്‍സനെ ചോദ്യം ചെയ്യാനായ് കസ്റ്റഡിയിലെടുത്തത്. അന്നോ പിറ്റേന്നോ വിട്ടയയ്ക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും എല്ലാ ശ്രമവും വിഫലമായി.
കഴിഞ്ഞ മാസം ഇരുപതിനാണ് കറുകുറ്റി തെക്കേല്‍ അയിരൂക്കാരന്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു (27) നെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സലാലയിലെ അല്‍ സബാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു ചിക്കു. അതേ ആശുപത്രിയിലെ ജീവനക്കാരനാണ് ഭര്‍ത്താവ് ലിന്‍സന്‍. കൊല്ലപ്പെട്ടുകിടന്ന ചിക്കുവിനെ ആദ്യം കണ്ടത് ലിന്‍സനായിരുന്നു. തുടര്‍ന്ന് ഒമാന്‍ റോയല്‍ പോലീസിന്റെ കസ്റ്റഡിയിലായ ലിന്‍സന്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നതിനായിട്ടാണ് കസ്റ്റഡിയിലെടുത്തതെന്ന് വിശദീകരണം ഉണ്ടായെങ്കിലും ഇരുപത് ദിവസം പിന്നിട്ടിട്ടും ലിന്‍സന്റെ കസ്റ്റഡി തുടരുകയാണ്.
ചിക്കുവിന്റെ മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് ലിന്‍സനെയും കൊണ്ടുവരാനുള്ള ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെ നീക്കം വിജയിച്ചിരുന്നില്ല. ഒടുവില്‍ കൊലപാതകം നടന്ന് 12 ദിവസത്തിനു ശേഷം മെയ് രണ്ടിന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയം വഴിയും എംബസി വഴിയും ലിന്‍സന്റെ മോചനത്തിനായി ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും എങ്ങും എത്തിയിട്ടില്ല.
രക്തത്തില്‍ കുളിച്ച ഭാര്യുടെ അവസ്ഥകണ്ട് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളാണ് ലിന്‍സനെ കുടുക്കിയതെന്നാണ് പറയുന്നത്. കൊലപാതകത്തില്‍ ലിന്‍സനു പങ്കില്ലെന്നും അന്വേഷണ നടപടികളുടെ ഭാഗമായാണ് ലിന്‍സണ്‍ കസ്റ്റഡിയിലുള്ളതെന്നു മുഖ്യമന്ത്രി ലിന്‍സന്റെ മാതാപിതാക്കളെ അറിയിച്ചിരുന്നു. ലിന്‍സനെക്കുറിച്ച് ചിക്കുവിന്റെ ബന്ധുക്കളാരും സംശയം പ്രകടിപ്പിക്കുകയോ പരാതി നല്‍കുകയോ ചെയ്തിട്ടില്ല. എന്നിട്ടും ലിന്‍സന്റെ കസ്റ്റഡി തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha