മോദിയുടെ 'സൊമാലിയ' പരാമര്‍ശം വിവാദമാവുന്നു

കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം വിവാദമായി. മോദിയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തുവന്നു. മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിക്കുന്ന പോമോനെ മോദി എന്ന ഹാഷ്ടാഗ് ട്വിറ്ററിലും ഫേസ്ബുക്കിലും ട്രെന്റിംഗായി മാറി. കേരളത്തിന്റെ ആത്മാഭിമാനത്തെ മോദി ചോദ്യം ചെയ്തുവെന്നാണ് ഓണ്‍ലൈനില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. മിക്ക മേഖലകളിലും ദേശീയ ശരാശരിയേക്കാള്‍ മുന്നിലുള്ള കേരളത്തെ പട്ടിണിയുടെ പര്യായമായി മാറിയ സോമാലിയയോട് ഉപമിച്ച മോദി ആരോപണം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി മോദിക്ക് കത്തയച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടെ കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യല്‍മീഡിയല്‍ പ്രതിഷേധം.#ജീങീിലങീറശ എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാണ് ട്വിറ്ററിലും ഫേസ്ബുക്കിലും പ്രധാനമന്ത്രിയുടെ വാദങ്ങളെ പൊളിച്ചടുക്കുന്നത്. മോദിയുടെ സംസ്ഥാനമായ ഗുജറാത്തിനെയും കേരളത്തെയും താരതമ്യം ചെയ്താണ് പ്രധാനമായും ട്രോളുകള്‍. രാജ്യത്തെ വിവിധതരം വികസന സൂചികകളില്‍ ഒന്നാം സ്ഥാനം കൈവരിക്കുന്ന കേരളത്തെ പ്രധാനമന്ത്രി അപമാനിച്ചതായാണ് സോഷ്യല്‍മീഡിയയുടെ പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha