പല ഇടപാടുകളിലും എന്നെ ഇടനിലക്കാരിയാക്കി: സരിത

സോളാര്‍ ഇടപാടിന് പുറമെ മുഖ്യമന്ത്രിക്ക് വേണ്ടി പല ഇടപാടുകളിലും താന്‍ ഇടനിലക്കാരിയായിട്ടുണ്ടെന്ന് സരിത എസ്. നായര്‍. സോളാര്‍ കമ്മീഷന് കൂടുതല്‍ തെളിവുകള്‍ നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത. സോളാറിന് പുറമെ പല ഇടപാടിലും മുഖ്യമന്ത്രി തന്നെ ഉപകരണമാക്കിയിട്ടുണ്ട്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ടും താന്‍ ഇടനില നിന്നിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ വെള്ളിയാഴ്ച കമ്മീഷന് കൈമാറുമെന്നും അതില്‍ പല തെളിവുകളും കേരളത്തിന് താങ്ങാനാവാത്ത കാര്യങ്ങളായിരിക്കുമെന്നും സരിത പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മാനം നഷ്ടപ്പെട്ടത് എനിക്ക് മാത്രമാണ്. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴും നീതി കിട്ടിയില്ല. എനിക്ക് വിശ്വാസ്യതയില്ല എന്ന പരാമര്‍ശമാണ് കോടതിയില്‍ നിന്നുണ്ടായത്. അവര്‍ മാനനഷ്ടക്കേസ് നല്‍കുമ്പോള്‍ എന്റെ ഭാഗം ശരിയാണെന്ന് തെളിയിക്കാന്‍ അവസരം കിട്ടുകയാണ്. സരിത പറഞ്ഞു. രണ്ട് പെന്‍െ്രെഡവുകളും ചില രേഖകകളുമടങ്ങിയ തെളിവുകളാണ് സരിത ഇന്ന് കമ്മീഷന് കൈമാറിയത്.മുഖ്യമന്ത്രി തന്നെ എല്ലാത്തിനും ഇടനിലക്കാരിയാക്കി. ഒരപാട് ഇടപാടുകള്‍ക്ക് വഴങ്ങിക്കൊടുത്തു. മെയ് 13 ന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തും കേരളം അത് താങ്ങില്ല. സരിത വീണ്ടും വെളിപ്പെടുത്തലുകളുമായി വാര്‍ത്തകളില്‍ നിറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha