ഹിന്ദി അറിയില്ലെന്നു പറഞ്ഞത് പച്ചക്കള്ളം...ദീപയും അന്യസംസ്ഥാനത്തൊഴിലാളിയായ ഭായിയും അടുത്ത സുഹൃത്തുക്കള്‍.. ഭായിക്കൊപ്പം യാത്രകളും..

ദീപയുടെ മൊഴികളില്‍ ഒട്ടേറെ പൊരുത്തക്കേടുകള്‍. അതൃപ്തിയോടെ അന്വേഷണ സംഘം. കേസ് അന്വേഷണം അവസാന ഘട്ടത്തില്‍ എത്തുമ്പോള്‍ കള്ളന്‍ കപ്പലില്‍ത്തന്നെയോ. ജിഷയും ദീപയും തമ്മില്‍ പിണക്കത്തിലെന്നും ജിഷയുടെ സഹോദരി ദീപയും അന്യസംസ്ഥാനത്തൊഴിലാളിയായ ഭായിയും അടുത്ത സുഹൃത്തുക്കളെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. ദീപയെ കഴിഞ്ഞ ദിവസം പോലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. നാല് മണിയ്ക്കൂറോളമാണ് ദീപയെ പൊലീസ് ചോദ്യം ചെയ്തത്.
തനിയ്ക്ക് ഹിന്ദിയും ഒരു ഹിന്ദിക്കാരനേയും അറിയില്ലെന്ന ദീപയുടെ വാദത്തെ പൊളിയ്ക്കുന്ന തെളിവുകളാണ് പോലീസിന് ലഭിച്ചത്. ദീപയും അന്യസംസ്ഥാനത്തൊഴിലാളിയായ സുഹൃത്തും ഒന്നിച്ച് സഞ്ചരിച്ചിരുന്നതായും പോലീസ് കണ്ടെത്തി. ദീപയ്ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. വളയന്‍ചിറങ്ങരയിലുള്ള ആലിന്‍ചുവട് കോളനിയില്‍ അമ്മയുടെ സഹോദരന്‍ സുരേഷിനൊപ്പമായിരുന്നു ദീപ താമസിച്ചത്. ഈ കാലയളവില്‍ ഒരിയ്ക്കല്‍ പോലും ദീപ അമ്മയെയോ ജിഷയെയോ കാണാന്‍ എത്തിയിട്ടില്ല.
ഈ കാലയളവില്‍ ദീപയ്ക്ക് ഒട്ടേറെ സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു. ജിഷ കൊലപാതവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യുന്നവരില്‍ ഏറെയും ദീപയുടെ സുഹൃത്തുക്കളാണ്. ദീപയുടെ സുഹൃത്ത്, ജിഷ നൃത്തം പഠിപ്പിച്ച വിദ്യാര്‍ത്ഥി, ജിഷയുടെ അയല്‍വാസി എന്നിവര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ് എന്നാണ് അറിയുന്നത്.
അതേസമയം, ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ വാടക കൊലയാളിയാണോ എന്ന സാധ്യതയും പോലീസ് പരിശോധിയ്ക്കുന്നുണ്ട്. ജിഷയുടെ വീടിരിയ്ക്കുന്ന പുറംപോക്ക് റോഡാക്കി മാറ്റാന്‍ ചിലര്‍ നേരത്തെ ശ്രമിച്ചിരുന്നു. ഇതിനെതിരെ ജിഷ ശക്തമായി രംഗത്തെത്തിയത് ശത്രുക്കളെ ഉണ്ടാക്കിയെന്നാണ് സൂചന. റിയല്‍ എസ്‌റ്റേറ്റ് മാഫിയയുടെ ഭീഷണി ജിഷയ്ക്ക് ഉണ്ടായിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിയ്ക്കും.
ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. ചികിത്സയില്‍ കഴിയുന്നതുകാരണം ഇവരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിരുന്നില്ല. സാഹചര്യത്തെളിവുകള്‍ ബലപ്പെടുത്തുന്നതിനും സഹോദരി ദീപ, അയല്‍ക്കാര്‍ എന്നിവരുടെ മൊഴികള്‍ സാധൂകരിക്കുന്നതിനും വേണ്ടിയാണ് രാജേശ്വരിയുടെ മൊഴിയെടുത്തത്.
രണ്ടുദിവസത്തിനുള്ളില്‍ പ്രതിയെ കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. അടുത്തദിവസങ്ങളില്‍ തന്നെ പ്രതിയെ സംബന്ധിച്ച സൂചന പുറത്തുവിടും. തെളിവുകള്‍ ശേഖരിക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്നും വിവിധ മൊഴികള്‍ ഒത്തുനോക്കി വിലയിരുത്തേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha