കേരളത്തെ അധിക്ഷേപികരുത്: മോദിക്ക് ഉമ്മന്‍ ചാണ്ടിയുടെ ശക്തമായ മറുപടി

കേരളത്തെ സൊമാലിയയോടു ഉപമിച്ചത് യാഥാര്‍ത്യവുമായി യാതൊരു ബന്ധവുമില്ലെന്ന് ഉമ്മന്‍ ചാണ്ടി . പ്രധാന മന്ത്രി കേരളത്തെ സൊമാലിയയോടു ഉപമിച്ചതിനു മറുപടിയായി മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തിലാണ് ഉമ്മന്‍ ചാണ്ടി വിശദീകരിച്ചത്. 'എനിക്ക് ഉറപ്പ് നല്കാന്‍ കഴിയും, കേരളത്തിലെ ഒരു കുട്ടിക്കു പോലും കുപ്പത്തൊട്ടിയില്‍ നിന്ന് ഭക്ഷണം കഴിക്കേണ്ടതില്ല. കേരളത്തിലെ 25.02 ലക്ഷം സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഉച്ച ഭക്ഷണവും , ആഴ്ചയില്‍ ഒരിക്കല്‍ മുട്ടയും പാലും നല്കുന്നുണ്ട്'. കണ്ണൂരിലെ പേരാവൂരില്‍ കുപ്പത്തൊട്ടിയില്‍ നിന്ന് ഒരു കുട്ടി ഭക്ഷണം കഴിച്ചു എന്ന് പറഞ്ഞതും യാഥാര്‍ത്യമല്ലെന്ന്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി .
കഴിഞ്ഞ അഞ്ചു വര്‍ഷ കാലമായി കേരളത്തിലെ 9.4 ലക്ഷം ജനങ്ങള്‍ക്ക് ഒരു രൂപ നിരക്കില്‍ അരി വിതരണം നടത്തുന്നു . വരും കാലങ്ങളില്‍ തികച്ചും സൗജന്യമായി അരിവിതരണം നടത്തുന്നത് വഴി ഇത്തരത്തില്‍ മുന്നേറുന്ന രണ്ടാമത്തെ ഇന്ത്യന്‍ സംസ്ഥാനമായി കേരളം മാറും . കേരളത്തിന്റെ മാനവ വിഭവ ശേഷി ലോക ശ്രദ്ധയാകര്‍ശിച്ചിട്ടുള്ള താണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കാലിഫോര്‍ണിയയില്‍ വച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സൗരോര്‍ജ്ജ ഉപയോഗത്തിനെ പ്രശീ സിക്കുകയും, കേരളത്തില്‍ വന്നു സോളാര്‍ അഴിമതിയെന്നു പഴിക്കുന്നതില്‍ ആശ്ചര്യ മുണ്ടെന്നും, ഇലക്ഷന്‍ സമയത്ത് അപമാനവും മറ്റവസരങ്ങളില്‍ അഭിമാനമാകുന്നത് എങ്ങനെ..? സോമാലിയ പോലെ പട്ടിണിയും ദാരിദ്ര്യവും ഉള്ള സംസ്ഥാനം സ്വന്തം രാജ്യത്തില്‍ ഇപ്പോഴും ഉണ്ട് എന്ന് വിളിച്ചു പറയുന്നതിന് ഒരു പ്രധാനമന്ത്രി എന്ന നിലക്ക് മാനക്കേടില്ലേ എന്നും കത്തില്‍ ചോദിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha