ഉദിയന്‍കുളങ്ങരയില്‍ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം

തിരുവനന്തപുരം നെയ്യാറ്റിന്‍കര ഉദിയന്‍കുളങ്ങരയില്‍ ഫോണില്‍ നിന്ന് വാട്‌സാപ്പ് ഡിലീറ്റ് ചെയ്തതിന്റെ പേരില്‍ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം. മുഖത്ത് മാരകമായി പരിക്കേറ്റ കുഞ്ഞിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം.
ഉദിയന്‍കുളങ്ങര സ്വദേശികളായ വിഷ്ണുശോഭ ദമ്പതികളുടെ ഇളയ മകള്‍ വിഷ്ണുനന്ദയ്ക്കാണ് മര്‍ദ്ദനമേറ്റത്. മുഖത്ത് അടിയേറ്റതിനെത്തുടര്‍ന്ന് മുറിവും ചതവുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചത്. അമ്മയുടെ ഫോണിലെ വാട്‌സാപ്പ് ഡിലീറ്റ് ചെയ്തതായിരുന്നു പ്രകോപന കാരണം. കട്ടിലില്‍ നിന്ന് വീണ് മുഖത്ത് പരിക്കേറ്റെന്ന് പറഞ്ഞായിരുന്നു കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ അമ്മയും അമ്മൂമ്മയും ചേര്‍ന്ന് എത്തിച്ചത്.
എന്നാല്‍ മുഖത്തെ മാരകമായ പരിക്കില്‍ സംശയം തോന്നിയ ഡോക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ആയിരുന്നു മര്‍ദന വിവരം പുറത്തറിയുന്നത് . തുടര്‍ന്ന് കുഞ്ഞിന്റെ അമ്മയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മുമ്പ് ഇത്തരത്തില്‍ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കും.
https://www.facebook.com/Malayalivartha

























