ജിഷയുടെ കൊലപാതകം : ജിഷയുടെ കുടുംബത്തിന് സ്ഥലവും വീടും ലഭിക്കാന്‍ ഇടപെട്ടിരുന്നു,ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് സാജു പോള്‍

പെരുമ്പാവൂര്‍ സംഭവത്തില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി സാജി പോള്‍ എംഎല്‍എ. തന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ ജനങ്ങളോട് താന്‍ മാപ്പ് ചോദിക്കുന്നു. രണ്ട് തവണ മാത്രമാണ് ജിയുടെ കുടുംബം തന്നെ സമീപിച്ചത്. ജിഷയ്ക്ക് സ്ഥലവും വീടും ലഭിക്കാന്‍ ഇടപെട്ടത് താനാണ്. മറവി മൂലം ഇക്കാര്യം പറയാന്‍ സാധിക്കാത്തതില്‍ മാപ്പ് ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
16ആം തീയതിക്കു ശേഷവും ഇടതുപക്ഷത്തിന്റെ രാപ്പകല്‍ സമരം നടക്കും. സംഭവത്തില്‍ പെരുമ്ബാവൂര്‍കാരാനായ യുഡിഎഫ് കണ്‍വീനര്‍ പ്രതികരിക്കാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. ജിഷ കൊല്ലപ്പെട്ടതിനു ശേഷം സാജുപോള്‍ എംഎല്‍എയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്‍ന്നത്. വീടിനായി ജിഷയുടെ കുടുംബം സമീപിച്ചപ്പോള്‍ സഹായിക്കാന്‍ വിസമ്മതിച്ചുവെന്ന് യുഡിഎഫ് ആരോപിക്കുന്നു.
ജിഷയുടെ അമ്മ സഹായം അഭ്യര്‍ഥിച്ചു വന്നപ്പോഴൊന്നും എംഎല്‍എ എന്ന നിലയില്‍ തന്റെ ഭാഗത്തു വീഴ്ച പറ്റിയിട്ടില്ലെന്ന് സാജു പോള്‍ നേരത്തെ പറഞ്ഞിരുന്നു. ജിഷയുടെ കുടുംബത്തിന്റെ പരാതികള്‍ താന്‍ പലപ്പോഴും പരിഹരിച്ചിട്ടുണ്ട്. എംജി സര്‍വകലാശാലയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെന്ന ആവശ്യവുമായാണു ജിഷയുടെ അമ്മ ആദ്യം വന്നത്. അന്നു യൂണിവേഴ്‌സിറ്റിയില്‍ വിളിച്ചു പറഞ്ഞു സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയെന്നും സാജുപോള്‍ നേരത്തെ ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു.
ആശുപത്രിയില്‍ തന്നെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനോടും ചാലക്കുടി എംപി ഇന്നസെന്റിനോടും സിപിഐഎം നേതാവ് എസ്. ശര്‍മ്മയോടും പ്രാദേശിക നേതാക്കളുടെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തില്‍ ജിഷയുടെ അമ്മ സാജു പോളിനെതിരെ രംഗത്ത് വന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha