ജാതി വികാരം കത്തിക്കുന്നു...സരിതയും ബാറും കടലിലൊഴുകി കേരളം ചോദിക്കുന്നു ജാതിയേത്?

സരിത, സോളാര്‍, ബാര്‍, കരുണ എസ്റ്റേറ്റ്, മെത്രാന്‍ കായല്‍, എല്ലാം കേരള രാഷ്ട്രീയത്തില്‍ നിന്നും ഓടിയൊളിച്ച് കഴിഞ്ഞു. കേരളം ഒന്നടങ്കം ചോദിക്കുന്നത് ഒരേ ഒരു ചോദ്യം. നിങ്ങളുടെ ജാതി ഏതാണ്? ഹിന്ദുവാണെങ്കില്‍ ബി.ജെ.പി. ക്രിസ്ത്യാനി ആണെങ്കില്‍ കോണ്‍ഗ്രസ്, മുസ്ലീമാണെങ്കില്‍ കോണ്‍ഗ്രസ്. കേരളത്തില്‍ ഇന്നേവരെയില്ലാത്ത സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ജാതിയും മതവും കേരളത്തിന്റെ ഭാവി നിര്‍ണയിക്കും.
നരേന്ദ്രമോദി നാഴികയ്ക്ക് നാല്‍പ്പതുവട്ടം കേരളത്തിലെത്തുന്നു. സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം നരേന്ദ്രമോദി എത്തുന്നു. കേന്ദ്രമന്ത്രിമാരെല്ലാം കൂട്ടത്തോടെ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നു. സമാഹരിക്കാന്‍ കഴിയുന്ന ഹിന്ദുവോട്ടുകള്‍ ഒന്നൊഴിയാതെ പെട്ടിയിലാക്കാനുള്ള സര്‍വതന്ത്രങ്ങളും എടുത്ത് പയറ്റുകയാണ് ബി.ജെ.പി. കോടി കണക്കിന് രൂപയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇറക്കുന്നത്. കേരളത്തില്‍ ഏറ്റവും സുരക്ഷിതവും സമ്പന്നവുമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത് ബി.ജെ.പി. മാത്രമാണ്.
ക്രെസ്തവ, മുസ്ലീം വോട്ടുകളുടെ കേന്ദ്രീകരണം ഇക്കുറിയും കോണ്‍ഗ്രസില്‍ തന്നെയായിരിക്കും. ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം തന്നെയാണ് കാരണം. ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസാണെന്ന് ന്യൂനപക്ഷങ്ങള്‍ കരുതുന്നു. ഉമ്മന്‍ചാണ്ടി ക്രൈസ്തവനായതും പി.കെ. കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന്റെ കരം ഗ്രഹിക്കുന്നതും കാര്യങ്ങള്‍ യു.ഡി.എഫിന് അനുകൂലമാക്കുന്നു.
ബി.ജെ.പിയുടെ ആഗ്രഹം കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരണമെന്നാണ്. കൈസ്ത്രവ - മുസ്ലീം അച്ചുതണ്ട് ഭരിച്ചാല്‍ മാത്രമേ തങ്ങള്‍ക്ക് വളരാന്‍ കഴിയുകയുള്ളുവെന്ന് ബി.ജെ.പി കരുതുന്നു. ബി.ജെ.പിയുടെ വിശ്വാസം യു.ഡി.എഫ് മുതലെടുക്കുകയും ചെയ്യുന്നു.
അഴിമതികള്‍ പാടേ ഇല്ലാതായതും നിയമസഭാ തെരഞ്ഞെടുപ്പിലെ സവിശേഷ കാഴ്ചയാണ്. ഹിന്ദുവോട്ടുകള്‍ മൂന്നായി പോകും. ഇതില്‍ ബി.ജെ.പിക്കായിരിക്കും മുന്‍തൂക്കം. അടുത്ത ടേക്കില്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നില്ലെങ്കില്‍ അവരുടെ സംഘടനാസംവിധാനം കട്ടപ്പുകയെന്നതില്‍ നിസംശയം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha