ദുല്‍ഖറിന് 93 വയസുകാരി ആരാധിക

ദുല്‍ഖറിന് പ്രചോദനമായ കൂട്ടുകാരി. ആരെക്കുറിച്ചാണ് പറഞ്ഞുവരുന്നതെന്ന് മനസ്സിലായോ. എലിസബത്ത് സക്കറിയ മുണ്ടക്കല്‍. പ്രായം വെറും 93 വയസ്സ്. ഇപ്പോഴും യുവത്വം മനസ്സില്‍ സൂക്ഷിക്കുന്ന മറ്റുള്ളവര്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന വ്യാക്തിത്വം എന്നൊക്കെയാണ് ദുല്‍ഖര്‍ പുതിയ സുഹൃത്തിന് നല്‍കിയിരിക്കുന്നത്.വയസ്സ് 93 ആണെങ്കിലും ഐ പാഡില്‍ ഇഷ്ടമുള്ള ഗെയിമുകള്‍ കളിക്കുകയാണ് കക്ഷിയുടെ പ്രധാന ഹോബി. തനിക്കൊപ്പം ചിത്രമെടുക്കാന്‍ ഏറെ സന്തോഷം പ്രകടിപ്പിച്ച ഇവരിലെ പ്രസന്നത ഒരു ദിവസമോ ആഴ്ച്ചയോ മാത്രമല്ല വര്‍ഷം മുഴുവന്‍ പ്രചോദനമാകുമെന്ന് ദുല്‍ഖര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha