നാളെ രാവിലെ വരെ മഴയ്ക്കു സാധ്യത

നാളെ രാവിലെ വരെ സംസ്ഥാനത്തു ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഏഴു സെന്റീമീറ്ററിനു മുകളില്‍ മഴ ലഭിച്ചേക്കാനും ഇടയുണ്ട്. മിക്ക ജില്ലകളിലും ഭേദപ്പെട്ട വേനല്‍മഴ ലഭിച്ചതോടെ കൊടുംചൂടിനും ശമനമുണ്ട്.
മൂന്നു മുതല്‍ നാലു ഡിഗ്രി വരെ ചൂട് കുറഞ്ഞു. പാലക്കാട് 39 ഡിഗ്രിയിലും താഴെയായി ചൂട്. കോഴിക്കോട് (39.1), കണ്ണൂര്‍ (39.1) നഗരങ്ങളിലാണ് ഇപ്പോള്‍ കൂടിയ ചൂട്.
വെള്ളാനിക്കരയില്‍ 44.2 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. കൊച്ചി വിമാനത്താവളത്തില്‍ 28, കോട്ടയം 21.2 മില്ലിമീറ്റര്‍ വീതം മഴ രേഖപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha