ജിഷ വധം: മുന്‍നിരയിലെ പല്ലിനു വിടവുള്ളവരെ തേടി അന്വേഷണസംഘം

ആരാണ് അയാള്‍ പോലീസ് അവസാനം പിടിവള്ളിയായി കിട്ടിയ തുമ്പ് യഥാര്‍ത്ഥ കൊലയാളിയിലേക്ക് എത്തിക്കുമോ. കേരളം ഉറ്റുനോക്കുന്നു. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ മുതുകിലേറ്റ കടിയുടെ അടയാളത്തെ കേന്ദ്രീകരിച്ച് അന്വേഷണം. മുതുകില്‍ ആഴത്തില്‍ പതിഞ്ഞിറങ്ങിയ മുന്‍നിരയിലെ പല്ലുകള്‍ക്കു വിടവുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനയാണു വഴിത്തിരിവായത്. മുന്‍നിരയില്‍ വിടവുള്ള പല്ലുകളുള്ളവരെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങി.മുന്‍നിരയിലെ നാലു പല്ലും താഴത്തെ നാലു പല്ലും ജിഷയുടെ മുതുകില്‍ പതിഞ്ഞതിന്റെ അടയാളമാണുള്ളത്. ജിഷയെ കീഴ്‌പ്പെടുത്തുന്നതിനിടയിലോ, ജിഷയുടെ പ്രതിരോധം ഇല്ലാതാക്കാനായോ അക്രമി കടിച്ചെന്നാണു നിഗമനം. മുന്‍നിരയിലെ മധ്യഭാഗത്തുള്ള രണ്ടു പല്ലുകള്‍ തമ്മില്‍ സാധാരണയില്‍ കവിഞ്ഞ അകലമുണ്ടെന്നാണ് കണ്ടെത്തല്‍. ഈ സാധ്യതയിലേക്ക് അന്വേഷണസംഘം മുന്‍പു കടന്നിരുന്നില്ല.
ഒരുവട്ടം ചോദ്യം ചെയ്തു വിട്ടവരുടെയും പല്ലുകള്‍ പരിശോധിക്കാനാണു പുതിയ തീരുമാനം. ഒപ്പം പ്രദേശത്തെ മുഴുവന്‍ ഇതര സംസ്ഥാനത്തൊഴിലാളികളുടെയും പല്ലുകള്‍ പരിശോധിക്കും. ഇതിനായി ഇന്നലെ മാത്രം ഇരുനൂറോളം പേരെ പൊലീസ് ചോദ്യം ചെയ്തു. ഇതരസംസ്ഥാനക്കാര്‍ കൂടുതലുള്ള പ്ലൈവുഡ് ഫാക്ടറികളിലായിരുന്നു പരിശോധന.ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28നു ശേഷം തൊഴിലിടത്തുനിന്നു പോവുകയോ, കാണാതാവുകയോ ചെയ്തവരുടെ ചിത്രം സഹിതമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ മുന്‍നിരയിലെ പല്ലിനു വിടവുള്ളവരുണ്ടോ എന്നറിയാന്‍ തൊഴിലുടമയെയും സൂപ്പര്‍വൈസര്‍മാരെയും ചോദ്യം ചെയ്യുകയുമുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha