പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...

സിഎംആർഎൽ-എക്സാലോജിക് പ്രതിമാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും കേരള ഹൈക്കോടതിയിൽ നിന്ന് കനത്ത പ്രഹരം! വിജിലൻസ് അന്വേഷണത്തിനും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും ഉത്തരവിട്ട സിംഗിൾ ബെഞ്ച് നടപടിക്കെതിരെ അപ്പീൽ നൽകാൻ അനുമതി തേടിയുള്ള പിണറായി വിജയൻ, മകൾ വീണ ടി, മരുമകൻ മുഹമ്മദ് റിയാസ് എന്നിവരുടെ ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പൂർണ്ണമായും തള്ളി! എഫ്.ഐ.ആർ ഇടുന്നതിന് മുൻപ് പ്രതികളെ കേൾക്കേണ്ടതില്ലെന്ന ഇ.ഡിയുടെ വാദം പൂർണ്ണമായും ശരിവെച്ചാണ് ജസ്റ്റിസ് കെ നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ നിർണ്ണായക ഉത്തരവ്. അഴിമതി ഒളിച്ചുവെക്കാൻ ഭരണ-പ്രതിപക്ഷ മുന്നണികൾ നടത്തിയ ഒത്തുകളിയുടെ മസ്തകം പൊളിക്കുന്ന ചരിത്രവിധിയാണിതെന്ന് ഹർജിക്കാരൻ കെ.എം ഷാജഹാൻ പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























