മലയാളി ഡോക്ടറെ കൊല ചെയ്തവര്‍ ചെന്നൈയില്‍ പിടിയില്‍

ചെന്നൈയില്‍ മലയാളി ഡോക്ടര്‍ രോഹിണി പ്രേംകുമാര്‍ കൊല്ലപ്പെട്ട കേസില്‍ മൂന്നുപേര്‍ പിടിയിലായി. ഹരി, രാജ എന്നിവരെയും ഒരു 18 കാരനെയുമാണ് പോലീസ് പിടികൂടിയത്. പിടിയിലായ രാജ എന്ന യുവാവ് ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. പിടിയിലായ 18 കാരന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഡോ. രോഹിണി പ്രേംകുമാറിന്റെ വീട് അറ്റകുറ്റപ്പണിക്ക് ഇവര്‍ എത്തിയിരുന്നു. തൃശ്ശൂര്‍ സ്വദേശിനിയായ ഡോക്ടറെ കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് എഗ്മോര്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്തെ വീട്ടിലെ പൂന്തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റാണ് അവര്‍ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഡോ. രോഹിണിയെ കൊലപ്പെടുത്തിയശേഷം അവരുടെ ആഭരണങ്ങളും ഭൂമിയുടെ രേഖകളും മൊബൈല്‍ഫോണും അക്രമികള്‍ കവര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha