ജിഷ കൊലക്കേസ് വിരല്‍ചൂണ്ടുന്നത് കോതമംഗലത്തെ സമാനമായ രണ്ട് കൊലപാതകങ്ങളിലേയ്ക്ക്?

സമാന രീതിയില്‍ കൊലപാതകങ്ങള്‍ വേറെയും പോലീസ് ഇരുട്ടില്‍ത്തന്നെ തപ്പുന്നു. രണ്ടും അടുത്തടുത്ത സ്ഥലങ്ങളില്‍. ജിഷ കൊലക്കേസ് വിരല്‍ചൂണ്ടുന്നത് കോതമംഗലത്തെ സമാനമായ രണ്ട് കൊലപാതകങ്ങളിലേയ്ക്ക്. ജിഷ കൊല്ലപ്പെട്ടതിന് സമാനമായ രീതിയിലാണ് ഇവിടെയും രണ്ട് കൊലപാതകങ്ങള്‍ നടന്നത്. കൊല്ലപ്പെട്ടത് രണ്ട് സ്ത്രീകള്‍. ഒരാള്‍ കുളിക്കടവിലും മറ്റെയാള്‍ വീടിനുള്ളിലും. പെരുമ്പാവൂര്‍ കൊലക്കേസിലേതുപോലെ തന്നെ ഈ കൊലപാതകക്കേസുകളിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
2009 മാര്‍ച്ച് 11 നായിരുന്നു ഇതില്‍ ആദ്യ കൊലപാതകം നടന്നത്. വീടിനടുത്തുള്ള തോട്ടില്‍ കുളിയ്ക്കാന്‍ പോയ അംഗന്‍വാടി അധ്യാപികയായ നിനിയുടെ മൃതദേഹം തോടിനോട് ചേര്‍ന്നുള്ള ഒരു പൊത്തില്‍ തള്ളിക്കയറ്റിവെച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊല നടന്ന് ഏഴുവര്‍ഷം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്തിയിട്ടില്ല.
രണ്ടാമത്തെ കൊലപാതകം 2012 ഓഗസ്റ്റിലാണ് നടന്നത്. കോതമംഗലം മാതിരപ്പള്ളിയില്‍ ഷോജിയാണ് അന്ന് കൊല്ലപ്പെട്ടത്. വീടിനുള്ളില്‍ പായില്‍ കഴുത്തറുത്ത നിലയിലായിരുന്നു ഷോജിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് വിലയിരുത്തി അന്വേഷണം മുന്നോട്ടുപോയെങ്കിലും ആത്മഹത്യയ്ക്ക് ഉപയോഗിച്ച ആയുധം എവിടെയെന്ന ചോദ്യത്തോടെ ആ സാധ്യത അവസാനിച്ചു. എന്നാല്‍, ഇതിനോടകം തെളിവുകള്‍ പലതും നശിച്ചിരുന്നു. ഈ രണ്ടുകേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാതെ വന്ന അതേസാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ ജിഷകൊലക്കേസും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മൂന്നുകേസുകളും തമ്മില്‍ ബന്ധമുണ്ടോ എന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha