ഇടുക്കി ജില്ലയിൽ ഹർത്താൽ തുടങ്ങി.... അവശ്യ സർവ്വീസുകൾ, ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന സഞ്ചാരികൾ, റവന്യൂ കായികമേളയ്ക്ക് ഇളവ്

ഇടുക്കി ജില്ലയിൽ ഇന്ന് ഹർത്താൽ... ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയിൽ സിപിഎം ഹർത്താൽ ആരംഭിച്ചു. സിഎച്ച്ആർ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകൾ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ നടത്തുന്നത്.
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറത്തിറക്കിയ കെഡസ്ട്രൽ മാപ്പിൽ വ്യക്തത കുറവുണ്ടെന്നാണ് സിപിഎം നിലപാട്. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവ്വീസുകൾ, ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന സഞ്ചാരികൾ, റവന്യൂ കായികമേളയ്ക്ക് ഇളവ് നൽകി.
"
https://www.facebook.com/Malayalivartha


























