വാർഷിക വോട്ടർ പട്ടിക പരിഷ്ക്കരണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ... കേരളമടക്കം എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിലാണ് നടപടി

17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാർഷിക വോട്ടർ പട്ടിക പരിഷ്ക്കരണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളമടക്കം എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിലാണ് നടപടി.
പഴയ ഫോം 6 ആയിരിക്കും ഉപയോഗിക്കുക. നവംബർ 12ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യും. അഭിപ്രായമറിയിക്കാൻ ഡിസംബർ 11 വരെ സമയമുണ്ട്. അന്തിമ പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.
അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും ഇതിൽ പെടുന്നതാണ്.
"
https://www.facebook.com/Malayalivartha



























