സിജെപിയുടെ തിരംഗ മാർച്ച്... ഡൽഹിയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം.... കൊണാട്ട് പ്ലേസ് മേഖലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.

സിജെപിയുടെ തിരംഗ മാർച്ച് നടക്കാനിരിക്കെ ഡൽഹിയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാറിന്റെ രാജിയാവശ്യപ്പെട്ടാണ് വെള്ളിയാഴ്ച ദേശീയ പതാകയേന്തി സിജെപി മാർച്ച് നടത്തുന്നത്. എസ്എഫ്ഐ, ഐസ, എഐഎസ്എഫ് എന്നിവയും പങ്കെടുക്കുകയും ചെയ്യും. ഇതിന് മുന്നോടിയായി ആറായിരത്തോളം പൊലീസുകാരെയാണ് അധികമായി വിന്യസിച്ചത്.
കൊണാട്ട് പ്ലേസ് മേഖലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. 220 കമ്പനി കേന്ദ്ര സായുധസേനയെയും വിന്യസിച്ചിട്ടുണ്ട്. മാർച്ച് നടത്താനായി നിശ്ചയിച്ച സെൻട്രൽ പാർക്ക് വ്യാഴാഴ്ച രാത്രി തന്നെ ഡൽഹി മുനിസിപ്പൽ കോർപറേഷൻ അടച്ചുപൂട്ടിയിരുന്നു. ഈ മേഖലയിൽ കൂടുതൽ സിസിടിവികളും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.
ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ വൈകിട്ട് അഞ്ചിനാണ് തിരംഗാ മാർച്ച് നടക്കുക. പത്ത് പേർക്ക് ദേശീയ പതാകയേന്തി മാർച്ച് നടത്താമെന്നാണ് ഡൽഹി പൊലീസിന്റെ നിർദേശം.
കൂടുതൽ ആളുകൾ മാർച്ചിൽ പങ്കെടുക്കരുതെന്ന് താക്കീത് ചെയ്തതായും വിവരമുണ്ട്. ജന്തർമന്തറിൽ ദേശീയപതാക ഉയർത്തി പ്രതിഷേധിച്ചതിന് സിജെപി സഹകൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് റംക എന്നിവർ അറസ്റ്റിലായതിനെത്തുടർന്നാണ് മാർച്ച് നടത്തുന്നത്..
"
https://www.facebook.com/Malayalivartha



























