യുഎസ്സിൽ സ്കൂളിന് നേരെയുണ്ടായ വെടിവെയ്പ്പിൽ കുട്ടികളടക്കം നാല് പേർ മരിച്ചു...

യുഎസ്സിൽ സ്കൂളിന് നേരെയുണ്ടായ വെടിവെയ്പ്പിൽ കുട്ടികളടക്കം നാല് പേർ മരിച്ചു. ഒറിഗണിലെ സിൽവർ റെയിൽ എലമെന്ററി സ്കൂളിലാണ് വ്യാഴാഴ്ച വെടിവെപ്പ് നടന്നത്. മരിച്ചവരിൽ മൂന്നുപേർ കുട്ടികളാണെന്നാണ് ലഭിക്കുന്ന സൂചനകൾ. അക്രമിയെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.
സ്കൂളിൽ വെടിവെയ്പ് നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്. ഒരു കാറിന് നേരെയാണ് അക്രമി ആദ്യം വെടിയുതിർക്കുന്നത്.
പിന്നാലെ പോലീസ് സ്ഥലത്ത് ഇരച്ചെത്തി.. അക്രമിയെന്ന് സംശയിക്കുന്നയാൾ സ്കൂളിൽ വെടിയേറ്റ് മരിച്ചതായി പോലീസ് വ്യക്തമാക്കി. എന്നാൽ ആരുടെ വെടിയേറ്റാണ് ഇയാൾ മരിച്ചതെന്ന് വ്യക്തമല്ല. വെടിവെച്ചയാളുടെ വിവരങ്ങളും ഇതുവരെ അറിവായിട്ടില്ല.
"
https://www.facebook.com/Malayalivartha



























