കാണാതായ വീട്ടമ്മയുടെ ജഡം ഉഡുപ്പിയിലെ റെയില്‍വേ ട്രാക്കില്‍

മുംബൈയില്‍ നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം ഉഡുപ്പിയിലെ റെയില്‍വെ ട്രാക്കില്‍ കണ്ടത്തെി. തൃശൂര്‍ കിള്ളിമംഗലം സ്വദേശി അജിതയെയാണ് കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്. ബലാല്‍സംഗം നടന്നതായി സംശയിക്കുന്നു. നാലു ദിവസമായി യുവതിക്കു വേണ്ടിയുള്ള തിരച്ചില്‍ നടത്തിവരിയകയായിരുന്നു. ഭര്‍ത്താവുമൊത്തായിരുന്നു അജിത യാത്ര ചെയ്തത്. രാത്രിയായിരുന്നു യാത്ര. താഴെ ബര്‍ത്തില്‍ കിടന്നിരുന്ന ഭര്‍ത്താവ് പുലര്‍ച്ചെ നോക്കിയപ്പോള്‍ ഇവരെ കാണാനില്ലായിരുന്നു. വിവരം അറിഞ്ഞ ഭര്‍ത്താവും ബന്ധുക്കളും ഉഡുപ്പിയിലേക്ക് തിരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha