പോലീസ് ഓട്ടപ്പല്ലന്‍ രാജക്കുപിന്നാലെ ഇത്തവണ പലതും ഉറപ്പിച്ച്....

കണ്ടവരുണ്ടോ രാജയെ. ജിഷ കൊലക്കേസിന്റെ അനേ്വഷണം ഓട്ടപ്പല്ലന്‍ രാജ എന്ന കുപ്രസിദ്ധ മോഷ്ടാവിലേക്കും. ലൈംഗിക വൈകൃതത്തിനുടമയായ ഇയാള്‍ ഇരയെ മൃഗീയമായി അടിച്ചും തൊഴിച്ചുമാണ് ആക്രമിക്കുന്നത്. ഇതിനിടെ അനേ്വഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ ലഭ്യമായ തെളിവുകളും മൊഴികളും ആദ്യം മുതല്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.
ജിഷയുടെ ശരീരത്തിലുള്ള മാരകമായ പരിക്കുകളുടെ സ്വഭാവം കണക്കിലെടുത്താണ് ഓട്ടപ്പല്ലന്‍ രാജയ്ക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കാന്‍ അനേ്വഷണ സംഘം തീരുമാനിച്ചത്. ശരീരത്തില്‍ കടിച്ചപാടുകളും പല്ലിലെ വിടവുകളും ഓട്ടപ്പല്ലനിലെക്കെത്താന്‍ കാരണമായി പറയപ്പെടുന്നു. 2004 ല്‍ എറണാകുളം കച്ചേരിപ്പടിയില്‍ മേരി എന്ന വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഓട്ടപ്പല്ലന്‍ രാജ. വൃദ്ധസദനത്തിലെ മോഷണത്തിനിടയിലാണ് ഇയാള്‍ മൃഗീയമായ രീതിയില്‍ മേരിയെ കൊലപ്പെടുത്തിയത്. ആദ്യം വൃദ്ധയെ തലയ്ക്കടിച്ചു വീഴ്ത്തി. പിന്നീട് വയറ്റില്‍ ശക്തമായി തൊഴിച്ചു. മര്‍ദ്ദനത്തില്‍ ഇവരുടെ വാരിയെല്ലൊടിഞ്ഞു. തുടര്‍ന്ന് ജനനേന്ദ്രിയത്തില്‍ തള്ളവിരല്‍ കയറ്റുകയും മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തു. 2006 ല്‍ ഓട്ടപ്പല്ലന്‍ രാജയെ അറസ്റ്റ് ചെയ്‌തെങ്കിലും കുറഞ്ഞ കാലത്തേക്കുള്ള ശിക്ഷ മാത്രമേ ഇയാള്‍ക്ക് കിട്ടിയുള്ളൂ. പിന്നീട് മോഷണക്കേസുമായി ബന്ധപ്പെട്ട് ഇയാളെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയെന്നാണ് വിവരം.
തമിഴ്‌നാട്ടിലെ പുതുക്കോട്ട സ്വദേശിയായ ഓട്ടപ്പല്ലന്‍ രാജയെ കണ്ടെത്താന്‍ പോലീസ് അനേ്വഷണം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ അനേ്വഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ ലഭ്യമായ തെളിവുകളും മൊഴികളും ആദ്യം മുതല്‍ പരിശോധിക്കാന്‍ അനേ്വഷണ സംഘം തീരുമാനിച്ചു. അനേ്വഷണത്തിനിടെ എന്തെങ്കിലും തെളിവുകള്‍ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടോ എന്ന് കണ്ടെതന്നതനാണിത്. മാത്രമല്ല, ഉദേ്യാഗസ്ഥര്‍ ഇതിനകം പരിശോധിച്ച പ്രദേശങ്ങള്‍ പുതിയ സംഘത്തെക്കൊണ്ട് പരിശോധിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. സാധ്യമായ എല്ലാ വഴികളും പൂര്‍ണമായി പരിശോധിച്ചുവെന്നുറപ്പു വരുത്തുകയാണ് ലക്ഷ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha