ജിഷ വധം; സാബു കസ്റ്റഡിയില്‍

നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ തുടര്‍പരിശോധനകള്‍ക്കും ചോദ്യം ചെയ്യലിനുമായി അയല്‍വാസി സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറുപ്പംപടി പൊലീസ് സ്‌റ്റേഷനില്‍ വെച്ചാണ് സാബുവിനെ ചോദ്യം ചെയ്യുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തോടൊപ്പം രേഖപ്പെടുത്തുന്ന മൊഴിയില്‍ ജിഷയുടെ ദേഹത്ത് പല്ലില്‍ വിടവുള്ള ഒരാള്‍ കടിച്ച പാടുകളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് സമീപവാസികളുടെ പല്ലിലെ വിടവും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. ദന്തഡോക്ടറുടെ സാന്നിധ്യത്തിലാണ് പരിശോധന. സാബുവിന്റെ മുന്‍പല്ലുകള്‍ക്കിടക്ക് വിടവുള്ളതും സംശയത്തിനിട നല്‍കുന്നുണ്ട്. ഇയാളെ സംശയമുണ്ടെന്നും ചോദ്യം ചെയ്യണമെന്നും ആദ്യംമുതല്‍ തന്നെ ജിഷയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. കുടിപ്പകയാണ് ജിഷയെ കൊല്ലാന്‍ കൊലയാളിയെ പ്രേരിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. സ്ത്രീപീഡനക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ പ്രതികളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം, ജിഷയുടെ വീടിന് പരിസരത്തുളളവരുടെ വിരലടയാള ശേഖരണം തുടരുകയാണ്. ഇതുവരെ 400 ഓളം പേരുടെ വിരലടയാളം പൊലീസ് ശേഖരിച്ചു കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha