Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണിയുടെ മരണം കൊലപാതകം തന്നെയെന്ന് സഹോദരന്‍ രാമകൃഷ്ണന്‍, പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍

12 MAY 2016 08:47 AM IST
മലയാളി വാര്‍ത്ത.

നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകം തന്നെയാണെന്ന ആരോപണവുമായി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത്. മരണത്തിന് പിന്നില്‍ സാമ്ബത്തിക ഇടപാടുകളുമായി ബന്ധമുണ്ട്. അന്വേഷണം മൊഴികള്‍ രേഖപ്പെടുത്തല്‍ മാത്രമായി ചുരുങ്ങിയെന്നും രാമകൃഷ്ണന്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മലയാളത്തിന്റെ പ്രിയ നടന്റെ മരണം നടന്ന് രണ്ട് മാസം പിന്നിട്ടിരിക്കുന്നു.

കാക്കനാട് ലാബില്‍ നിന്നും ഹൈദരാബാദിലെ സെന്‍ട്രല്‍ ലാബിലേക്ക് കൊണ്ടുപോയ ആന്തരികവായവങ്ങളിലെ വിഷസാന്നിധ്യത്തിന്റെ അളവ് സംബന്ധിച്ച് ഇനിയും വിവരമല്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം സംബന്ധിച്ച വിശ്വാസ്യത നഷ്ടപ്പെട്ടു തുടങ്ങിയെന്ന പ്രതികരണവുമായി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തിയത്. ഹൈദരാബാദിലെ സെന്‍ട്രല്‍ ലാബിലേക്ക് കൊണ്ടുപോയ ആന്തരികാവയവങ്ങളിലെ വിഷസാന്നിധ്യത്തിന്റെ അളവ് സംബന്ധിച്ച് ഇനിയും വിവരമില്ലെന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നു. മ

ണിയുടെ മരണത്തിന് പിന്നില്‍ സാമ്ബത്തിക ഇടപാടുകളുമായി ബന്ധമുണ്ടെന്ന തങ്ങളുടെ സംശയം ബലപ്പെടുകയാണ് .മണിയെ തേടി പാഡിയിലെത്തുന്നവരില്‍ പലരുമായി സാമ്ബത്തിക ഇടപാടുകളുണ്ട്. പണം തിരികെ ചോദിച്ചതിനെ തുടര്‍ന്ന് പലര്‍ക്കും അങ്കലാപ്പുണ്ടായിരുന്നു. മണിക്ക് ഒപ്പമുണ്ടായിരുന്നവര്‍ തുടര്‍ച്ചയായി മദ്യം നല്‍കുമായിരുന്നു. ഇതില്‍ ഘട്ടംഘട്ടമായി വിഷം കലര്‍ത്തിയിരുന്നതായും തങ്ങള്‍ക്ക് സംശയമുണ്ടെന്നും സഹോദരന്‍ പറയുന്നു.

പാഡിയോട് ചേര്‍ന്ന സ്ഥലത്ത് മണി വീട് നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ജീവിതത്തെ കുറിച്ച് ദീര്‍ഘവീക്ഷണമുള്ള മണി ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. അന്വേഷണം കേവലം മൊഴികള്‍ രേഖപ്പെടുത്തല്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. മണിയുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകളെ കുറിച്ച് അറിയുന്ന കാര്യങ്ങള്‍ അന്വേഷണസംഘത്തെ ധരിപ്പിച്ചിട്ടുണ്ട്. അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ നീതിക്ക് വേണ്ടി കലാഭവന്‍ മണിയുടെ കുടുംബം സമരം ചെയ്യേണ്ട അവസ്ഥയിലാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (2 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (2 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (2 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (3 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (3 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (3 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (3 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (3 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (3 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (4 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (4 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (4 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (4 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (5 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (5 hours ago)

Malayali Vartha Recommends