ഒരു വർഷത്തിനിടെ രണ്ടാമത്തെ കുഞ്ഞിന്റെ മരണം; കാർത്തികപ്പള്ളിയിലെ ദമ്പതികളുടെ നിഗൂഢതകളിൽ പോലീസ് അന്വേഷണം, മറ്റ് കുട്ടികളെ മാറ്റി!

പ്രബുദ്ധ കേരളമേ തലതാഴ്ത്തുക! ആഹാരമില്ലാതെ, ഒരു തുള്ളി മുലപ്പാലോ പരിചരണമോ കിട്ടാതെ ഒരു രണ്ട് വയസുകാരൻ പിഞ്ചുകുഞ്ഞ് ഒടുവിൽ പട്ടിണി കിടന്ന് മരിച്ചിരിക്കുന്നു! ആലപ്പുഴ കാർത്തികപ്പള്ളിയിലാണ് കേരള മനഃസാക്ഷിയെ വ്രണപ്പെടുത്തിയ ഈ അതിദാരുണ സംഭവം നടന്നത്. രാജേഷ്-താര ദമ്പതികളുടെ മകൻ രാഹുലാണ് മരണപ്പെട്ടത്. രണ്ട് വയസുള്ള കുട്ടിക്ക് സാധാരണ 12 കിലോ ഭാരം വേണമെന്നിരിക്കെ, മരണസമയത്ത് ഈ കുഞ്ഞിന്റെ ഭാരം വെറും 7 കിലോ മാത്രമായിരുന്നു! കടുത്ത വിളർച്ചയും പോഷകാഹാരക്കുറവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. അമ്മ ആശുപത്രിയിൽ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകിയ അന്ന് രാത്രി, അച്ഛന്റെ ഒപ്പമായിരുന്ന കുഞ്ഞിന് കൃത്യമായ പരിചരണം നൽകിയില്ലെന്നാണ് ആക്ഷേപം. കുപ്പിപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്ന് പറഞ്ഞ് അച്ഛൻ പോലീസിനെ പറ്റിക്കാൻ നോക്കിയെങ്കിലും സത്യം പുറത്തുവന്നു. ഒരു വർഷത്തിനിടെ ഈ കുടുംബത്തിൽ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്! നിലവിൽ അച്ഛനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാൻ പോലീസ് നീക്കം ആരംഭിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha


























