പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സ്പിരിറ്റ് ; റിലീസ് തീയതി പ്രഖ്യാപിച്ചു; സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു

പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രമായ 'സ്പിരിറ്റിന്റെ' റിലീസ് തീയതി പ്രഖ്യാപിച്ചു. സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചത്.
2027 ഒക്ടോബർ 29-ന് ദീപാവലി റിലീസായി തിയേറ്ററുകളിൽ എത്തും.
സന്ദീപ് റെഡ്ഡി വംഗ പുറത്തുവിട്ട പോസ്റ്റർ ചിത്രത്തിന്റെ തീവ്രമായ സ്വഭാവവും മാസ്സ് പശ്ചാത്തലവും വ്യക്തമാക്കുന്നതാണ്. സൺ ഗ്ലാസ്സ് ധരിച്ചുള്ള പ്രഭാസിന്റെ ലുക്കാണ് പ്രധാന ആകർഷണം.
"ദ മാൻ ബിഹൈൻഡ് ദ ഷേഡ്സ്" എന്ന വിശേഷണത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഈ ലുക്ക് കഥാപാത്രത്തിന്റെ ദുരൂഹത വെളിപ്പെടുത്തുന്നു. ഇൻ സ്പിരിറ്റ് മോഡ്, വൺ ബാഡ് ഹാബിറ്റ് തുടങ്ങിയ ഹാഷ്ടാഗുകളും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഥയുടെയോ മറ്റ് കഥാപാത്രങ്ങളുടെയോ പശ്ചാത്തല വിവരങ്ങൾ ഒന്നും തന്നെ പോസ്റ്ററിൽ വെളിപ്പെടുത്തിയിട്ടില്ല .
ഇന്ത്യൻ സിനിമയിലെ മുൻനിര നിർമ്മാണ കമ്പനികളായ ടി-സീരീസും ഭദ്രകാളി പിക്ചേഴ്സും ചേർന്നാണ് ഈ വമ്പൻ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. ദീപാവലി പോലൊരു വലിയ ഉത്സവ സീസൺ റിലീസിനായി തിരഞ്ഞെടുത്തത് ബോക്സ് ഓഫീസിൽ വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ . 2027 അവസാനത്തോടെയാണ് ചിത്രം എത്തുന്നത്.
https://www.facebook.com/Malayalivartha
























