ഗുരുതര വീഴ്ച ; പോലീസിനെ മർദിച്ച കേസിലെ പ്രതികൾക്ക് കെ .എസ്.എഫ്.ഡി.സിയുടെ കീഴിലുള്ള തിയേറ്ററിൽ ജോലി; രണ്ട് സി ഐ ടി യു നേതാക്കളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു

പോലീസിനെ മർദിച്ച കേസിലെ പ്രതികൾക്ക് കെ .എസ്.എഫ്.ഡി.സിയുടെ കീഴിലുള്ള തൃശ്ശൂർ കൈരളി/ശ്രീ തിയേറ്ററിന്റെ ടിക്കറ്റ് കൗണ്ടറിൽ ജോലി നൽകിയ സംഭവത്തിൽ നടപടി. ഗുരുതര അച്ചടക്ക ലംഘനത്തിന്റെ പേരിൽ രണ്ട് CITU നേതാക്കളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
CITU ജനറൽ സെക്രട്ടറി സുൽഫിക്കർ, CITU ജോയിന്റ് സെക്രട്ടറി വിമൽ മിത്ര എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കെ .എസ്.എഫ്.ഡി.സിയുടെ കീഴിലുള്ള യൂണിറ്റായ തൃശ്ശൂർ കൈരളി/ശ്രീ തിയേറ്ററിന്റെ ടിക്കറ്റ് കൗണ്ടറിലാണ് ക്രിമിനൽ കേസിലെ പ്രതിയായ യദുകൃഷ്ണന് ജോലി നൽകിയത്. സംഭവം മാനേജമെന്റിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിയേറ്റർ മാനേജരുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനായ പ്രൊജക്ഷനിസ്റ്റ് എൻ.വി പ്രതീഷ്കുമാറിനോട് വിശദീകരണം തേടിയിരുന്നു .
യൂണിറ്റ് മേധാവിയുടെ വിശദീകരണമനുസരിച്ച് തിയേറ്ററിലെ കൗണ്ടറിൽ ഉണ്ടായിരുന്ന വ്യക്തി ടിക്കറ്റ് കൗണ്ടറിൽ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ള വിമൽ മിത്രയുടെ മകനാണെന്നും വിമൽ മിത്ര കൗണ്ടറിൽ ഒറ്റയ്ക്കായിരുന്നതിനാൽ മകൻ ജോലിയിൽ സഹായിച്ചതാണെന്നുമായിരുന്നു വിശദീകരണം.
ആ വ്യക്തിയെ ഈ കൗണ്ടറിൽ ജോലിക്ക് നിയോഗിക്കുകയോ വേതനം നൽകുകയോ ചെയ്തിട്ടില്ലെന്നും ഈ വ്യക്തി കേസിൽ പ്രതിയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും തിയേറ്റർ മാനേജർ ഇൻചാർജ് മറുപടി കത്തിൽ അറിയിച്ചു .
ഗുരുതര വീഴ്ച മനസിലായ സാഹചര്യത്തിൽ തൃശ്ശൂർ കൈരളി/ശ്രീ തിയേറ്ററിലെ അസിസ്റ്റൻ്റ് തിയേറ്റർ മാനേജരുടെ ചുമതല വഹിച്ചിരുന്നതും നിലവിൽ ഈ തിയേറ്ററിലെ ടിക്കറ്റ് കൗണ്ടർ ക്ലർക്ക് ആയി ജോലി നോക്കുന്ന സിനി അസിസ്റ്റൻ്റ സുൾഫിക്കർ എം, ടിക്കറ്റ് കൗണ്ടർ ക്ലർക്ക് ആയി പ്രവർത്തിക്കുന്ന പ്യൂൺ വിമൽ മിത്ര റ്റി എന്നിവരെ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്പെൻ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha
























