ജിഷയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണന്ന് എഡിജിപി ശ്രീലേഖ

പെരുമ്പാവൂരില്‍ ദളിത് വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണന്ന് എഡിജിപി ശ്രീലേഖ. സ്ത്രീസുരക്ഷയ്ക്കായി രണ്ടു വര്‍ഷം മുന്‍പ് തുടങ്ങിയ നിര്‍ഭയ പദ്ധതി യാഥാവിധം നടപ്പാക്കിയിരുന്നെങ്കില്‍ ജിഷ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നെന്നും അവര്‍ തന്റെ ബ്ലോഗില്‍ പറയുന്നു. തന്റെ ചുമതലയില്‍ തുടങ്ങിയ നിര്‍ഭയ സെല്‍ അഞ്ചുമാസം കൊണ്ടുതന്നെ ചാരമായി തീര്‍ന്നു.
72 മണിക്കൂര്‍ സമയം ചെലവിട്ടാണ് നിര്‍ഭയ കേരളം, സുരക്ഷിത കേരളം പദ്ധതി തയ്യാറാക്കിയത്. 2014ല്‍ പദ്ധതിയെക്കുറിച്ച് താന്‍ എഴുതിയത് അഭിമാനത്തോടെയായിരുന്നെങ്കില്‍ അതേ പദ്ധതിയുടെ മരണവും താന്‍ നേരില്‍ കണ്ടു. അത്യധികം ദു:ഖകരമാണ് പദ്ധതിയുടെ പരാജയമാണെന്നും ശ്രീലേഖ ബ്ലോഗില്‍ കുറിക്കുന്നു. 2014 ജൂലൈ മുതല്‍ നിര്‍ഭയ പദ്ധതി കോമയിലാണ്.
അധികം വൈകാതെ ജീവനോടെ കുഴിച്ചുമൂടം. നിസഹായരായ കേരളത്തിലെ സ്ത്രീകള്‍ നിരന്തരം ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യും. ജിഷയ്ക്ക് ഒരു മുഖവും പേരുമുണ്ട്. അതിനു മാധ്യമങ്ങളോടു നന്ദി പറയുന്നു. ദൈവത്തിന്റെ നാടെന്നു സ്വയം വിളിക്കുന്ന കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും സംഭവിക്കില്ലെന്നു പ്രതീക്ഷിക്കുന്നു. ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും ശ്രീലേഖ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha