കസ്‌തൂരിരംഗന് പിന്നില്‍ കോണ്‍ഗ്രസ് ഗ്രൂപ്പും

കസ്‌തൂരിരംഗന് റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും.
കെ.പി.സി.സി.അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ ചെറുവിരല്‍ പോലും അനക്കിയില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാര്‍ പറയുന്നത്.
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള തീരുമാനം ഏറ്റവുമധികം ബാധിക്കുക മലയോരമേഖലയില്‍ കുടിയേറിയിട്ടുള്ള ക്രൈസ്‌തവരെയാണ്. ക്രൈസ്‌തവര്‍ എതിരായാല്‍ അത് ഉമ്മന്‍ചാണ്ടിയെ മാത്രം ബാധിക്കും. ഉമ്മന്‍ചാണ്ടിക്ക് എന്തുവന്നാലും തനിക്കൊന്നുമില്ലെന്ന നിലപാടാണ് കഴിഞ്ഞ കുറെ നാളുകളായി രമേശ് പിന്തുടരുന്നത്.
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ കേരളത്തില്‍ നിലനില്‍ക്കുന്ന പ്രതിഷേധം കേന്ദ്രസര്‍ക്കാരില്‍ പ്രതിഫലിപ്പിക്കാന്‍ കോണ്‍ഗ്രസിനോ സര്‍ക്കാരിനോ കഴിഞ്ഞില്ല. പലപ്പോഴും കേരളത്തില്‍ നിന്നും ഡല്‍ഹിയിലെത്തിയ ഡലിഗേഷനുകള്‍ നായ ചന്തയില്‍ പോയ പോലെ മടങ്ങി വന്നു. കെ.പി.സി.സി ശക്തമായി ഇടപെട്ടിരുന്നെങ്കില്‍ കസ്‌തൂരിരംഗന്‍ നടപ്പിലാക്കുന്നതിനു മുമ്പേ കേരളത്തിന്റെ ആവശ്യം കേള്‍ക്കുമായിരുന്നു.
ഫലത്തില്‍ പ്രതിസന്ധിയിലായിരിക്കുന്നത് ഉമ്മന്‍ചാണ്ടിയാണ്. കസ്‌തൂരിരംഗന്റെ പേരില്‍ ഒരു വലിയ സമൂഹം തങ്ങള്‍ക്കെതിരായതു മാത്രം മിച്ചമെന്ന് ഉമ്മന്‍ചാണ്ടി വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha