തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി എത്തിയ ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റു മരിച്ചു

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എത്തിയ ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ രാജസ്ഥാന്‍ സ്വദേശി രാം ഗോപാല്‍ മീണയെ (45) വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി 11.30ന് കോട്ടക്കല്‍ ഇസ്‌ലാമിക് അക്കാദമി സ്‌കൂളിലെ ബിഎസ്എഫ് ക്യാംപിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ബിഎസ്എഫ് ജവാന്‍ യുപി സ്വദേശി അശോക് യാദവിനായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. വെടിയുതിര്‍ത്ത ശേഷം ഇയാള്‍ തോക്കുമായി കടന്നുകളയുകയായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. വെടിവയ്പിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ചു വ്യക്തതയില്ല. അവധി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വെടിവയ്‌പെന്നും പറയുന്നു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ജവാന്‍മാര്‍ താമസിക്കുന്ന ക്യാംപിലാണ് സംഭവം. ആറു വെടിയുണ്ടകളെങ്കിലും ശരീരത്തില്‍ തുളച്ചുകയറിയതായി സംശയിക്കുന്നു എന്നു പൊലീസ് പറഞ്ഞു. വടകര സഹകരണ ആശുപത്രിയിലെത്തിച്ച മൃതദേഹം അവിടെത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തിയ ശേഷമേ മൃതദേഹം മാറ്റുകയള്ളൂവെന്നാണു പൊലീസ് നിലപാട്. ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha