നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി ഭിന്നലിംഗക്കാര്‍ക്ക് സ്വന്തം അസ്തിത്വത്തില്‍ ഇക്കുറി വോട്ടിടാം

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭിന്നലിംഗക്കാര്‍ക്ക് ആദ്യമായി സ്വന്തം അസ്തിത്വത്തില്‍ ഇപ്രാവശ്യം വോട്ടിടാം. സ്ത്രീ ,പുരുഷന്‍ എന്നതിന് പുറമെ മറ്റുള്ളവര്‍ എന്ന വിഭാഗം കൂടി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെയാണിത്. അതേസമയം തിരിച്ചറിയല്‍ കാര്‍ഡില്‍ മുഴുവന്‍ പേര്‍ക്കും ഭിന്നലിംഗം എന്ന് രേഖപ്പെടുത്തി നല്‍കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് സ്ത്രീ,പുരുഷന്‍ എന്നിവയ്ക്ക് പുറമെ മറ്റുള്ളവര്‍ എന്ന വിഭാഗം കൂടി വോട്ടര്‍പട്ടികയില്‍ ചേര്‍ത്തത്. ഭിന്നലിംഗക്കാര്‍ നടത്തിയ വളരെ നാളത്തെ നിയമപോരാട്ടത്തിന്റ ഫലം കൂടിയായിരുന്നു ഇത്. തങ്ങളുടെ യഥാര്‍ഥ അസിസ്ത്വത്തില്‍ തന്നെ വോട്ടു രേഖപ്പെടുത്താന്‍ പറ്റുന്നതിന്റെ ആഹ്‌ളാദം ഇവര്‍ മറച്ചു വയ്ക്കുന്നില്ല. പക്ഷെ പലര്‍ക്കും ഇപ്പോഴും തിരിച്ചറിയല്‍ കാര്‍ഡുകളില്‍ സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ എന്നു തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും ഇതില്‍ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
കേരളത്തില്‍ പതിനായിരത്തിലേറെ ഭിന്നലിംഗക്കാര്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അസ്തിത്വം ഒളിച്ചു വയ്ക്കുന്ന പലര്‍ക്കും മുഖ്യ ധാരയിലേയ്ക്കു വരാന്‍ തിരഞ്ഞെടുപ്പിലെ ഈ അംഗീകാരം പ്രചോദനമാകുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















