മുതലാളി കാമുകിയെ ശല്യം ചെയ്തു കാമുകന്റെ മറുപണി എട്ടിന്റെ പണിയായി....

കേരളത്തെ പിടിച്ചുലച്ച ബ്ലൂ ബ്ലാക്ക് മെയിലിങ് സംഭവത്തിന് ശേഷം മറ്റൊരു ബ്ലൂ ബ്ലാക്ക് മെയിലിങ്. കാമുകിയോടുള്ള മുതലയാളിയുടെ അമിത താല്‍പ്പര്യത്തില്‍ പകവീട്ടാന്‍ സ്ത്രീകള്‍ക്കൊപ്പമുള്ള നഗ്‌നചിത്രങ്ങളെടുത്തു ലക്ഷങ്ങള്‍ തട്ടിയുള്ള ബ്ലൂ ബ്ലാക്ക് മെയിലിങ് പ്രതികാരം. തിരുവനന്തപുരം കരമന കുഞ്ചാലുമൂട് നിഹമ്ത് വീട്ടില്‍ നാസറിനെ(50) കുടുക്കി പണം തട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലാകുന്നത്.
നാസറിന്റെ ബാലരാമപുരത്തുള്ള ഇന്‍ഡോ ഒപ്റ്റിക്കല്‍സ് കടയിലെ സ്റ്റാഫായിരുന്ന ജയലാലാണ് ബ്ലൂ ബ്ലാക്ക്‌മെയിലിങിന്റെ ആസൂത്രകന്‍. 9 അംഗ സംഘമാണ് പൊലീസിന്റെ പിടിയിലായത്. മെയ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകിയോട് മോശമായ രീതിയില്‍ ഇടപെട്ടതിലുള്ള വിരോധമാണു നാസറെ കുടുക്കാന്‍ ജയലാല്‍ മുന്നിട്ടിറങ്ങാന്‍ കാരണമെന്ന് പൊലീസ് വിശദീകരിച്ചു.
നെയ്യാറ്റിന്‍കര പെരുംപഴതൂര്‍ ഇളവനിക്കര മുറയില്‍ ആയില്യംകാവില്‍ സുധീര്‍ സദനത്തില്‍ ജയലാല്‍(ലാലു23), ബാലരാമപുരം എ.വി. സ്ട്രീറ്റില്‍ പട്ടാണിക്കൊടിതോപ്പ് അക്ബര്‍ ഷാ(24),മലപ്പുറം പെരിന്തല്‍മണ്ണ ചോരാണ്ടി വാളയില്‍ കട്ടേക്കാട് വീട്ടില്‍ അബ്ദുള്‍ സലാം(26), കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ഉള്ളിയേരി വലയേട്ടില്‍ ജംഷില (ഇഷ30),ഇരിങ്ങനം അയനിക്കാട് കെ.വി ഹൗസില്‍ ജസീല(33), തിരുവനന്തപുരത്തെ ക്വട്ടേഷന്‍ ടീം അംഗങ്ങളായ നെയ്യാറ്റിന്‍കര അതിയന്നൂര്‍ കണ്ണറവിള ചേരിയില്‍ രോഹിത് എം. രാജ് (23),നേമം ഉപന്നിയൂര്‍ പൊറ്റവിള വീട്ടില്‍ അഷറഫ്(31), അരുവിക്കര പത്താംകല്ല് മുറിയില്‍ സുമയ്യ മന്‍സിലില്‍ അജിത്ത്(അജി28), നേമം കല്ലിയൂര്‍ ഉപനിയൂര്‍ വണ്ടാഴവിള നിസാര്‍(31) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ ജയലാലാണ് പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അക്ബര്‍ഷാ,അബ്ദുള്‍ കലാം, എന്നിവരുമായി കൂടിയാലോചിച്ചു സ്ത്രീകളെ ഉപയോഗിച്ച് നാസറിനെ കുടുക്കാന്‍ ജയലാല്‍ തീരുമാനിച്ചു. അബ്ദുള്‍ സലാമിന്റെ പരിചയക്കാരിയായ ജസീലയുടെ സഹായത്തോടെ ഭര്‍ത്താവ് ഉപേഷിച്ച ജംഷിലയെ സംഘം പരിചയപ്പെട്ടു. തുടര്‍ന്നു പദ്ധതിയെകുറിച്ചു വ്യക്തമായ ധാരണ നല്‍കിയശേഷം ജംഷില നാസറിന്റെ ഫോണിലേക്ക് വിളിച്ചു പരിചയപ്പെട്ടു. പരിചയം മറ്റു രീതിയിലേക്കു മാറിയതോടെ നാസറിനൊപ്പം ജംഷില പലയിടത്തും സഞ്ചരിച്ചു.
തുടര്‍ന്നു കഴിഞ്ഞ രണ്ടിനു നാസറിനെ കുടുക്കുകയായിരുന്നു. ഇതിനായി അക്ബര്‍ഷാ, അബ്ദുള്‍സലാം, ജംഷില, ജസീല എന്നിവര്‍ രണ്ടിനു രാവിലെ 11ന് കൊല്ലം ചിന്നക്കട ഒറിജനല്‍ ഹോട്ടലില്‍ റൂമെടുത്തു താമസിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ക്വട്ടേഷന്‍ ടീം അംഗങ്ങളായ രോഹിത് എം. രാജ്, അഷറഫ്,അജിത്ത്, നിസാര്‍ എന്നിവരുമായി ജയലാലിന്റെ സുഹൃത്ത് അക്ബര്‍ഷാ കൊല്ലം ബീച്ചിന് സമീപമുള്ള പാര്‍ക്കിലും തുടര്‍ന്ന് ഹോട്ടലിലുമാണു ഗൂഢാലോചന നടത്തിയത്.
തുടര്‍ന്ന് ജംഷില നാസറിന്റെ ഫോണില്‍ വിളിക്കുകയും കൊല്ലം റെയില്‍വേ സ്‌റ്റേഷന് സമീപം വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. കാറിലെത്തിയ നാസറിന്റെ കൂടെ വൈകിട്ട് 5.45ന് സുദര്‍ശന ഹോട്ടലില്‍ റൂമെടുക്കുകയായിരുന്നു. മുറിയില്‍ വച്ച് ജംഷില തൊട്ടടുത്ത റൂമില്‍ താമസിച്ചിരുന്ന ക്വട്ടേഷന്‍ സംഘത്തിന് മെസേജ് അയച്ചു. രാത്രി 10.30ന് ഇവര്‍ താമസിച്ചിരുന്ന മുറിയിലേക്ക് ക്വട്ടേഷന്‍ ടീം അതിക്രമിച്ചു കയറുകയും നാസറിനെ മര്‍ദിക്കുകയും കൈയിലുണ്ടായിരുന്ന 15,500 രൂപയും മൂന്ന് എ.ടി.എം കാര്‍ഡുകളും കൈക്കലാക്കി.
ജംഷിലയേയും നാസറിനേയും പൂര്‍ണമായും നഗ്‌നരാക്കി ഇവര്‍ ഫോട്ടോയും വീഡിയോയും എടുക്കുകയും എ.ടി.എം കാര്‍ഡിന്റെ പിന്‍നമ്പര്‍ കൈക്കലാക്കിയശേഷം ഫെഡറല്‍ ബാങ്ക് എ.ടി.എമ്മില്‍ നിന്നും 30,000 രൂപയും ഇന്ത്യന്‍ ബാങ്കില്‍ നിന്നും 25,000, എസ്.ബി.ടിയില്‍ നിന്നും 11,500 രൂപയടക്കം 66,500 രൂപ പ്രതികള്‍ കൈക്കലാക്കി. തുടര്‍ന്ന് നാസറിനോട് 50ലക്ഷം രൂപ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ നഗ്‌നഫോട്ടോയും വീഡിയോയും പര്യപ്പെടുത്തുമെന്നു പറഞ്ഞ് ഭീക്ഷണിപ്പെടുത്തി. ഇതോടെ പൊലീസിന് പരാതി നല്‍കി.
പൊലീസിന്റെ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തില്‍ ആറ്റിങ്ങലില്‍ നിന്നാണ് പ്രതികളായ ഒന്‍പതുപേര്‍ പിടിയിലാകുന്നത്. ഇതോടെ കള്ളി പുറത്താവുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha