ജിഷയുടെ വീടിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു

കൊല്ലപ്പെട്ട ജിഷയുടെ പേരിലുള്ള വീടിന്റെ നിര്‍മാണം മുടക്കുഴയില്‍ തകൃതിയായി പുരോഗമിക്കുന്നു. ഉടന്‍ വീടു പൂര്‍ത്തിയാക്കണമെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നിര്‍മിതി കേന്ദ്രയുടെ നേതൃത്വത്തില്‍ വേഗത്തിലാണു നിര്‍മാണം.
ഫൗണ്ടേഷന്‍ കോണ്‍ക്രീറ്റ് ചെയ്യല്‍ നാളെ നടക്കും. ചരിഞ്ഞ പ്രദേശത്താണ് വീട് നിര്‍മാണം നടക്കുന്നതെന്നതിനാല്‍ കോണ്‍ക്രീറ്റ് തൂണ് വാര്‍ക്കാനുമുണ്ട്.
ഇക്കാര്യങ്ങളെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണെന്നു നിര്‍മിതി കേന്ദ്ര അധികൃതര്‍ അറിയിച്ചു. പഴയ നിര്‍മാണം അശാസ്ത്രീയമായിരുന്നതിനാല്‍ പൊളിച്ചുനീക്കി, നിര്‍മിതി കേന്ദ്ര തയാറാക്കിയ പുതിയ പ്ലാന്‍ അനുസരിച്ചാണു നിര്‍മാണം തുടരുന്നത്.
മുടക്കുഴ തൃക്ക ആലിപ്പാടം കനാല്‍ ബണ്ട് റോഡരികിലാണ് പുതിയ വീട്. ബ്ലോക്ക് പഞ്ചായത്തു വഴി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ജിഷയ്ക്കു ലഭിച്ച സ്ഥലത്താണു വീട് നിര്‍മിക്കുന്നത്.
മൂന്നു ലക്ഷം രൂപയാണ് ഇതിന് അനുവദിച്ചത്. ജിഷ കൊല്ലപ്പെടുന്നതിനു മുമ്പ് ഭിത്തി പണി ആരംഭിച്ചിരുന്നു. അതുവരെ നിര്‍മാണത്തിനായി ഒരു ലക്ഷം രൂപയാണ് ലഭിച്ചത്. ഓരോ ഘട്ടനിര്‍മാണവും പൂര്‍ത്തിയാകുമ്പോഴാണ് അടുത്ത ഗഡു പണം ലഭിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha