ജിഷ കൊലപാതകം വഴിത്തിരിവില്‍: കൊലയാളിയെക്കുറിച്ച് അയല്‍വാസികളുടെ നിര്‍ണായക സാക്ഷിമൊഴികള്‍

കൊലയാളിയെ അയല്‍വാസികള്‍ കണ്ടിരുന്നു. ദൃസാക്ഷിമൊഴികള്‍ വഴിത്തിരിവാകുമെന്ന പ്രതീക്ഷയില്‍ പോലീസ്. കൊലയാളിയെ നേരിട്ടു കണ്ടവര്‍ പൊലീസിനു നിര്‍ണായക മൊഴികള്‍ നല്‍കി. സംഭവദിവസം ജിഷയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരായ നാലു പേരുടേതാണ് ഈ മൊഴികള്‍. ജിഷയുടെ വീടിനടുത്തുള്ള കനാലിനപ്പുറമാണ് ഇവര്‍ നിന്നത്. നിലവിളിക്കു ശേഷം ഒരാള്‍ ജിഷയുടെ വീടിനു പുറത്തിറങ്ങിയെന്ന് ഇവര്‍ പൊലീസിനോടു പറഞ്ഞു. പുറത്തു കിടന്ന മഞ്ഞ ഷാളുമായി ഇയാള്‍ വീണ്ടും അകത്തുകയറി. പിന്നീടും ജിഷയുടെ നിലവിളി കേട്ടെങ്കിലും മഴ പെയ്തതിനാല്‍ തങ്ങള്‍ വീട്ടില്‍ കയറി ജനലിലൂടെ നോക്കിയെന്നും അവര്‍ പറഞ്ഞു. ഇയാള്‍ ജിഷയുടെ വീടിനു പിന്നിലുള്ള വട്ട മരത്തിലൂടെ ഇറങ്ങി വസ്ത്രങ്ങള്‍ കഴുകിയെന്നും അതു കണ്ട് സ്തംഭിച്ചു പോയെന്നും മൊഴിയിലുണ്ട്. കൊലപാതകിയെ ഭയപ്പെടുന്നതായും ഇവര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
കൊലയാളിയെക്കുറിച്ചുള്ള നാലു പേരുടെയും വിവരണം സമാനമാണ്. കൊല നടത്തിയ ശേഷം പ്രതി കനാലില്‍ ഇറങ്ങി വസ്ത്രം കഴുകിയെന്ന വിവരവും പൊലീസിനു ലഭിച്ചു. അയാള്‍ ധരിച്ചിരുന്ന വസ്ത്രം പൂര്‍ണമായും നനഞ്ഞിരുന്നു. എന്നാല്‍, നനഞ്ഞ വസ്ത്രം ധരിച്ച ഒരാളെ പ്രദേശത്തെ മറ്റാരും കണ്ടിട്ടുമില്ല. ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. അതിനാലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയില്‍ നിന്ന് തന്നെ ആയുധം കണ്ടെടുക്കാനാണ് ശ്രമം.
അയല്‍വാസികളെയും ബന്ധുക്കളെയും സുഹത്തുക്കളെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതനുസരിച്ചാമ് ഒരാളെ കസ്റ്റഡിയില്‍ എടുത്തത്. കൊലയാളിക്കുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ അനുമാനം. അതേസമയം കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമങ്ങളും ശാസ്ത്രീയ പരിശോധനകളും പൂര്‍ണമായും പരാജയപ്പെട്ടു. എന്നാല്‍ സാക്ഷി മൊഴികള്‍ കൊലപാതകിയിലേക്ക് എത്തിയാല്‍ അയാളില്‍ നിന്ന് തന്നെ ആയുധം കണ്ടെത്താമെന്നാണ് പൊലീസ് നിഗമനം.
അതിനിടെ പെരുമ്പാവൂര്‍ ജിഷ കൊലക്കേസില്‍ നിര്‍ണായകമാകുമായിരുന്ന തെളിവ് നശിപ്പിച്ചതുകൊലപാതക വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരാണെന്നും സൂചന ലഭിച്ചു. ജിഷ കൊല്ലപ്പെട്ട മുറിയില്‍ കൊലയാളി ഊരിവച്ചിരുന്ന ബള്‍ബ് പൊലീസുകാര്‍ തിരികെ ഹോള്‍ഡറില്‍ ഇട്ടതാണു വിനയായത്. ബള്‍ബില്‍ പതിഞ്ഞിരുന്ന കൊലയാളിയുടെ വിരലടയാളം അതോടെ നഷ്ടമായി. ഇതു ഗുരുതര വീഴ്ചയാണെന്നാണ് പുതിയ അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മുറിയില്‍ നടന്നത് പുറത്തുകാണാതിരിക്കാനായാണ് കൊലയാളി ബള്‍ബ് ഊരിവച്ചത്. കൊലപാതക വിവരമറിഞ്ഞ് എത്തിയ പൊലീസുകാര്‍ മുറിയില്‍ ഇരുട്ടായതിനാല്‍ ബള്‍ബ് തിരികെ ഇടുകയായിരുന്നു. അയല്‍വാസിയോ ബന്ധുവോ ആരായാലും ശക്തമായ പകതന്നെയാണ് കൊലക്ക് കാരണമെന്നാണ് പോലീസ് നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha