മമ്മൂട്ടിക്ക് സലിം കുമാറിന്റെ രാജിക്കത്ത്

'അമ്മ'യുടെ നിര്‍ദ്ദേശം ലംഘിച്ച് താരങ്ങള്‍ പ്രചാരണം നടത്തിയതിന്റെ പേരില്‍ നടന്‍ സലിം കുമാര്‍ രാജി വച്ചു. രാജിക്കത്ത് അമ്മയുടെ ജനറല്‍ സെക്രട്ടറി മമ്മൂട്ടിക്ക് അയച്ചതായും താരം അറിയിച്ചു.
താരപ്രചരണം നടക്കുന്ന മണ്ഡലങ്ങളില്‍ പോയി പക്ഷം പിടിക്കരുതെന്ന് സിനിമാ സംഘടനയായ 'അമ്മ ' നിര്‍ദ്ദേശി ച്ചിരുന്നു. താര സംഘടനയുടെ നേതൃ നിരയിലുള്ളവര്‍ തന്നെ നിയമ ലംഘനം നടത്തിയത് ശരിയായില്ലെന്നും സലിം കുമാര്‍.
ജഗദീഷിനു വേണ്ടി പ്രചരണത്തിനു വരില്ലെന്ന് ഇന്നസെന്റ് പറഞ്ഞിരുന്നു, മോഹന്‍ലാല്‍ പത്തനാപുരത് പോയതില്‍ വിഷമമുണ്ടെന്നും ജഗദീഷ് തന്നോട് പറഞ്ഞതായും നടന്‍ സലിം കുമാര്‍.
എന്തിന്റെ പേരിലായാലും കലാകാരനായാല്‍ നട്ടെല്ല് വേണമെന്നും, ജയറാമും ലളിത ചേച്ചിയ്യും പോയതില്‍ തെറ്റൊന്നുമില്ലെന്നും സലിം കുമാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha