മാധ്യമ പ്രവര്‍ത്തകന്‍ അനീഷ് ചന്ദ്രന്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍

ഏഷ്യാനെറ്റ് ന്യൂസില്‍ എഫ്‌ഐആര്‍ പ്രോഗ്രാമിന്റെ അവതാരകനായിരുന്ന അനീഷ് ചന്ദ്രന്‍(34)നെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴക്കൂട്ടം റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും മുന്നൂറ് മീറ്റര്‍ മാറിയുള്ള റെയില്‍വെ ട്രാക്കില്‍ ഇന്ന് രാവിലെയാണ് ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടത്. കഴക്കൂട്ടം പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
കൊല്ലം പടിഞ്ഞാറേ കല്ലട കോയിക്കല്‍ ഭാഗം വടവനമഠത്തില്‍ വീട്ടില്‍ ആര്‍ ചന്ദ്രശേഖര പിള്ളയുടേയും. പി വിജയമ്മയുടേയും മകനാണ്. പി. അര്‍ച്ചനയാണ് ഭാര്യ. കണ്ടെടുത്തത്. അനീഷ് ചന്ദ്രന്‍ നേരത്തെ, മംഗളം, മാതൃഭൂമി പത്രങ്ങളില്‍ ജോലി ചെയ്തിടട്ടുള്ളതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha