സരിത പറഞ്ഞ ആ മൂന്നു പേരുകള്‍ ബിജു രാധാകൃഷ്‌ണന്‍ മാധ്യമങ്ങളോട് പറഞ്ഞു

സരിത മജിസ്‌ട്രേറ്റിനോട് പറഞ്ഞ പേരുകള്‍ ബിജു രാധാകൃഷ്‌ണന്‍ പുറത്തുവിട്ടു. കെ.ബി ഗണേഷ്‌കുമാര്‍, കെ.പി അനില്‍കുമാര്‍, കെ.സി വേണുഗോപാല്‍ എന്നിവരാണ് സരിത പറഞ്ഞ വ്യക്തികളെന്നും ബിജു പറഞ്ഞു. ആലുവയിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേക്കിറങ്ങി മാധ്യമപ്രവര്‍ത്തകരോടാണ് ബിജു ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം കോടതിയില്‍ തെളിയിക്കാനാകുമെന്നും ബിജു രാധാകൃഷ്‌ണന്‍ പറഞ്ഞു.
സരിതയുടെ മൊഴി ആദ്യം രേഖപ്പെടുത്താതിരുന്ന കൊച്ചിയിലെ എസിജെഎം എന്‍. വി. രാജുവിനെതിരെ ഹൈക്കോടതി വിജിലന്‍സ് രജിസ്‌ട്രാര്‍ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി സരിത പറഞ്ഞിരുന്നതായി എന്‍.വി രാജു ഹൈക്കോടതി വിജിലന്‍സ് രജിസ്‌ട്രാറിനു മുന്‍പാകെ അറിയിച്ചു. എന്നാല്‍ ആ പേരുകള്‍ താന്‍ ശ്രദ്ധിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്‌തില്ലെന്നാണ് എന്‍.വി രാജു പറഞ്ഞത്. കഴിഞ്ഞ ജൂലൈ 20നാണ് അടച്ചിട്ട മുറിയില്‍ സരിത എസിജെഎമ്മിനു മുമ്പാകെ തന്റെ പരാതി ബോധിപ്പിച്ചത്.
https://www.facebook.com/Malayalivartha