ജിഷക്കുശേഷം കലാഭവന്‍ മണി; ഇനി കേന്ദ്രം കളിക്കും കളി !

കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച് സി.ബി.ഐ അനേ്വഷണം ആവശ്യപ്പെട്ട് സഹോദരന്‍ രാമകൃഷ്ണന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുന്നു. ദളിതനായ മണിയുടെ മരണം കൊലപാതകമാണെന്ന സ്ഥിരീകരണം ഉണ്ടായിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നില്ലെന്നാണ് ആരോപണം.
മണിയുടേത് ആത്മഹത്യയോ സ്വാഭാവിക മരണമോ അല്ലെന്ന് ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നു. മരണത്തിന് ഉത്തരവാദി റിയല്‍ എസ്റ്റേറ്റു മാഫിയയാണെന്നും സഹോദരന്‍ ആരോപിക്കുന്നു. കലാഭവന്‍ മണിയില്‍നിന്നും പണം വാങ്ങിയവര്‍ അദ്ദേഹത്തെ അപകടപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സഹോദരന്‍ ആരോപിക്കുന്നു.
സംസ്ഥാന പോലീസ് മേധാവി റ്റി.പി. സെന്‍കുമാര്‍ ചാലക്കുടിയിലെത്തിയ ശേഷമാണ് അനേ്വഷണം അട്ടിമറിക്കപ്പെട്ടതെന്നാണ് ബന്ധുക്കള്‍ രഹസ്യമായി നല്‍കുന്ന വിവരം.
കുറ്റവാളിയെ കണ്ടെത്താന്‍ സി.ബി.ഐ. തന്നെ വരണമെന്നും അവര്‍ ആവശ്യപ്പെടുന്നു. അതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമെന്നും ബന്ധുക്കള്‍ പ്രതീക്ഷിക്കുന്നു. കേരളത്തില്‍ ദളിത് കൊലപാതകങ്ങള്‍ വര്‍ധിക്കുന്നു എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
സി.ബി.ഐ അനേ്വഷണം വേണമെങ്കില്‍ സര്‍ക്കാര്‍ റഫര്‍ ചെയ്യേണ്ടതുണ്ട്. അങ്ങനെ ചെയ്യാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യതയില്ല. അതിനാല്‍ ഹൈക്കോടതിയെ സമീപിച്ച് സി.ബി.ഐ അനേ്വഷണം എന്ന ആവശ്യം നേടിയെടുക്കാനാണ് സഹോദരന്റെയും ബന്ധുക്കളുടെയും നീക്കം.
കലാഭവന്‍ മണിയെ പോലൊരു പ്രധാനവ്യക്തി അസ്വാഭാവിക രീതിയില്‍ കൊല്ലപ്പെട്ടിട്ടും പോലീസ് കാണിക്കുന്ന നിസംഗത പൊതുവേ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നിസ്സംഗതയ്ക്കുള്ള കാരണം എന്താണെന്ന് ആര്‍ക്കും മനസിലാവുന്നില്ല. മണിയുടെ മരണത്തിനു പിന്നില്‍ സ്വാധീനശക്തികള്‍ ആരെങ്കിലുമുണ്ടോ എന്ന സംശയവും സര്‍ക്കാരിനുണ്ട്. ആന്തരികാവയവങ്ങളുടെ ഫലം വൈകുന്നതിലും ബന്ധുക്കള്‍ക്ക് വിഷമമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha