അയല്‍വാസിയുടെ ശല്യം, വീട്ടമ്മ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

കുണ്ടറ : മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി പൊള്ളലേറ്റ നിലയി ല്‍ വീട്ടമ്മ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍. പെരിനാട് കരിക്കുഴി നെല്ലിവിളവീട്ടില്‍ മനോജിന്റെ ഭാര്യയായ ഡയാന (26) ആണ് അയല്‍വാസിയുടെ ശല്യംസഹിക്കവയ്യാതെ മണ്ണെണ്ണ ഒഴിച് തീ കൊളുത്തിയത്. അയല്‍വാസിയുടെ നിരന്തരമായ ശല്യം സഹിക്കാന്‍ വയ്യാതെ വന്നപ്പോഴാണ് തന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു. ഇതിനു മുന്പും ഇയാളുടെ ശല്യം ഉണ്ടായിരുന്നതായി യുവതി പറഞ്ഞു. പോലീസില്‍ പരാതി കൊടുത്തെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. തുടര്‍ന്ന് കൊട്ടാരക്കര വനിതാകമ്മീഷനില്‍ പരാതിനല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha