വി എസി നെതിരെ മുഖ്യമന്ത്രി നല്‍ കിയ ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് എതിരെ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ ജി കോടതി തള്ളി. വ്യക്തിഹത്യ നടത്തിയ വി.എസിനെതിരെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി കേസ് നല്‍കിയിരിക്കുന്നത്. തനിക്കെതിരെ 31 കേസുക ളുണ്ടെന്ന പ്രതിപക്ഷ നേതാവ് നടത്തുന്ന പ്രചാരണം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. മാനനഷ്ട കേസും ഇതൊടപ്പം ഫയല്‍ ചെയ്തിരുന്നു. മാന നഷ്ട കേസിലെ ആരോപണങ്ങള്‍ വിചാരണ കോടതിക്ക് വിട്ടു. ഇരുകൂട്ടര്‍ക്കും വിചാരണ കോടതിയില്‍ തെളിവുകള്‍ നല്‍കാം. തിരുവനന്തപുരം ജില്ല കോടതിയുടെ അവധിക്കാല ബെഞ്ചിന്റെതാണ് ഉത്തരവ്. പ്രസംഗം തടയുന്നത് അഭിപ്രായ സ്വാതന്ത്രിന് എതിരാണെന്നും ആരോപണങ്ങള്‍ കേള്‍ക്കാനുള്ള ധൈര്യം രാഷ്ട്രീയ നേതാക്കള്‍ക്കുണ്ടാകണമെന്നു സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നും ഭരണത്തിലെ പാളിച്ച തുറന്നുകാട്ടേണ്ടത് പ്രതിപക്ഷ നേതാവിന്റെ കര്‍ത്തവ്യമാണെന്നാണ് കോടതി നിരീക്ഷിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha