കോടതിയില്‍ മലക്കം മറിഞ്ഞ് വി.എസ്, മുഖ്യമന്ത്രിക്കെതിരെ എഫ്‌ഐആറോ അഴിമതിക്കേസോ ഉണ്ടെന്ന് പറഞ്ഞിട്ടില്ല

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ 31 കേസുകളുണ്ടെന്ന പ്രസ്താവനയില്‍ നിന്ന് മലക്കം മറിഞ്ഞ് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ കോടതിയില്‍. മുഖ്യമന്ത്രിക്കെതിരെ എഫ്‌ഐആറോ അഴിമതിക്കേസോ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വി.എസിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയെ അറിയിച്ചു.
ഉമ്മന്‍ ചാണ്ടിക്കെതിരെ കേസുകളുണ്ടെങ്കില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ വെല്ലുവിളിച്ചപ്പോഴാണ് വിഎസിന്റെ അഭിഭാഷകന്‍ നിലപാട് മാറ്റിയത്. താന്‍ പറയാത്ത കാര്യങ്ങളാണ് ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ പറയുന്നത്. തിരഞ്ഞെടുപ്പ് സമയമായതിനാല്‍ തനിക്ക് പ്രതികൂലമായി ഒരു ഉത്തരവുണ്ടായാല്‍ അത് തന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കും. സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് വിഎസിന്റെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും എന്നാണത് നല്‍കുകയെന്ന് വ്യക്തമാക്കിയില്ല.
അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി നല്‍കിയ കേസിലാണ് വിഎസിന്റെ അഭിഭാഷകന്‍ നിലപാടറിയിച്ചത്. കേസില്‍ ഇന്ന് വൈകിട്ട് വിധി പറയും. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയാണ് ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നത്.
ഇന്നലെ നടന്ന വാദത്തിനിടെ ഉമ്മന്‍ചാണ്ടിയുടെയും വി.എസിന്റെയും അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായത് കോടതി ഇടപെട്ടാണ് ശാന്തമാക്കിയത്. വിഎസ് സമര്‍പ്പിച്ച രേഖകളില്‍ ആശയക്കുഴപ്പമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെ 31 കേസുകളുടെ പട്ടിക കഴിഞ്ഞ ദിവസം വിഎസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അതെല്ലാം അസത്യമാണെന്നും തനിക്കെതിരെ ഒരു കേസ് പോലുമില്ലെന്നും ഇന്നലെ ഉമ്മന്‍ ചാണ്ടി അധിക സത്യവാങ്മൂലം നല്‍കിയിരുന്നു.
സത്യവിരുദ്ധവും ആധികാരിക രേഖകളുടെ പിന്‍ബലമില്ലാത്തതുമായ വിഎസിന്റെ പരസ്യ പ്രസ്താവന വിലക്കണമെന്ന് മുഖ്യമന്ത്രിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാരുടെ പേരില്‍ 136 അഴിമതി കേസുകള്‍ സുപ്രീം കോടതിയിലുണ്ടെന്ന് ആദ്യം പറഞ്ഞ വിഎസ് പിന്നീട് ഉമ്മന്‍ ചാണ്ടിക്കെതിരെ 31 കേസുകള്‍ വിവിധ കോടതികളില്‍ ഉണ്ടെന്നു പറഞ്ഞു. ഇപ്പോള്‍ ഹാജാരാക്കിയ പട്ടികയില്‍ ഒന്നില്‍ പോലും ഉമ്മന്‍ ചാണ്ടി പ്രതിയല്ല. പട്ടികയില്‍ ഒരേ കേസ് നമ്ബര്‍ ആവര്‍ത്തിക്കുകയാണെന്നും അഭിഭാഷകന്‍ ഇന്നലെ കോടതിയെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha