Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുകേഷ് സത്യവാങ് മൂലത്തില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവച്ചുവെന്ന് മുന്‍ ഭാര്യ സരിത

13 MAY 2016 09:50 AM IST
മലയാളി വാര്‍ത്ത.

കൊല്ലത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മുകേഷ് സത്യവാങ് മൂലത്തില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചു വച്ചെന്നാരോപിച്ച് മുന്‍ ഭാര്യ സരിത രംഗത്ത്. തന്റെ പേരില്‍ കേസുകളൊന്നും നിലവിലില്ലെന്നാണ് മുകേഷ് സത്യവാങ് മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്, എന്നാല്‍ തങ്ങളുടെ കേസ് ഇപ്പോഴും കേരള ഹൈക്കോടതിയില്‍ നിലവിലുണ്ട്. നിയമം പഠിച്ചയാളാണ് മുകേഷ്. പക്ഷേ ആ നിയമം മുകേഷ് കയ്യിലെടുക്കുകയാണ്. 28 വര്‍ഷമായി താന്‍ മിസിസ്. മുകേഷ് തന്നെയാണ്.

മേതില്‍ ദേവികയുടെ പേരാണ് മുകേഷ് തന്റെ സത്യവാങ് മൂലത്തില്‍ ഭാര്യയുടെ സ്ഥാനത്ത് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ മുകേഷ് നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നും, മേതില്‍ ദേവികയെ വിവാഹം ചെയ്തുവെന്ന വാര്‍ത്ത താനറിയുന്നത് ദൃശ്യമാദ്ധ്യമങ്ങളില്‍ക്കൂടി മാത്രമാണെന്നും സരിത പറയുന്നു. ആശ്രിതരെ സംബന്ധിക്കുന്ന കോളത്തില്‍, ആശ്രിതരില്ല എന്ന തരത്തില്‍ മുകേഷ് രേഖപ്പെടുത്തിയിരിക്കുന്നതും സരിത ചോദ്യം ചെയ്യുന്നു. രണ്ട് ആണ്‍കുട്ടികളുടെ അച്ഛനായ മുകേഷിന് തനിക്ക് ആശ്രിതരാരുമില്ലെന്നു പറയാന്‍ എങ്ങനെ കഴിയുമെന്നും സരിത ചോദിച്ചു.

ക്രൂരനായ ഒരു ഭര്‍ത്താവാണ് മുകേഷ്, ആര്‍ക്കും ദഹിക്കാത്ത യാഥാര്‍ത്ഥ്യങ്ങള്‍ നിറഞ്ഞതാണ് തങ്ങളുടെ ജീവിതമെന്നും സരിത കൂട്ടിച്ചേര്‍ത്തു. നുണയും കഥയും പറഞ്ഞ് ജനങ്ങളെ കയ്യിലെടുക്കാന്‍ മുകേഷ് മിടുക്കനാണ്, പക്ഷേ ആ കഴിവുപയോഗിച്ച് സമൂഹത്തെ സേവിക്കാനാകില്ല. സ്വന്തം കുടുംബത്തിനു നീതി ലഭ്യമാക്കിയിട്ടു വേണം നേതാവാകാന്‍. ഗര്‍ഭിണിയായ ഭാര്യയെപ്പോലും ദേഹോപദ്രവമേല്‍പ്പിച്ച ഒരു ഭര്‍ത്താവാണോ സാമൂഹ്യസേവനം ചെയ്യാന്‍ പോകുന്നതെന്നും സരിത ചോദിക്കുന്നു. മുകേഷിന് ഒരു പാര്‍ട്ടിയുടെയും നേതാവാകാനുള്ള യോഗ്യതയില്ലെന്നും സരിത കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (4 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (4 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (4 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (4 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (5 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (5 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (5 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (5 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (5 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (6 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (6 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (6 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (6 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (7 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (7 hours ago)

Malayali Vartha Recommends