പത്തനാപുരത്തെ പ്രചാരണം: മോഹന്‍ലാലിനെ പിന്തുണച്ച് നടന്‍ ദിലീപ് രംഗത്ത്

പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ബി.ഗണേഷ്‌കുമാറിന്റെ പ്രചരണ യോഗത്തില്‍ പങ്കെടുത്ത മോഹന്‍ലാലിനെ പിന്തുണച്ച് നടന്‍ ദിലീപ് രംഗത്തെത്തി. മോഹന്‍ലാല്‍ പത്തനാപുരത്തെ യോഗത്തില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ദിലീപിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് താര സംഘടനയായ അമ്മയില്‍ ഔദ്യോഗിക തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. അമ്മയില്‍ കൂടിയാലോചിച്ചിട്ടല്ല ആരും സ്ഥാനാര്‍ഥിയായത്. ഇപ്പോള്‍ ഉയരുന്നത് അനാവശ്യ വിവാദമാണെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാറിനു വേണ്ടിയുള്ള പ്രചാരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ദിലീപ് വിവാദങ്ങളോടു പ്രതികരിച്ചത്. ഗണേഷ്‌കുമാറിന്റെ പ്രചാരണത്തിന് നടന്‍ മോഹന്‍ലാല്‍ എത്തിയതിന്റെ പേരില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെ നടന്‍ സലിം കുമാര്‍ അമ്മയില്‍നിന്നു രാജിവച്ചത് വിവാദങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. മോഹന്‍ലാലിന്റെ പത്തനാപുരത്തേയ്ക്കുള്ള വരവില്‍ തനിക്ക് അതിയായ വേദനയുള്ളതായി യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ നടന്‍ ജഗദീഷ് പ്രതികരിച്ചിരുന്നു. സംഭവത്തിനു പിന്നില്‍ ബ്ലാക്‌മെയിലിംഗ് നടത്തതായി സംശയിക്കുന്നതായും ജഗദീഷ് പറഞ്ഞിരുന്നു.എന്നാല്‍ മോഹന്‍ലാല്‍ പത്തനാപുരത്ത് പോയതു സംഘടനയ്ക്കു വിലക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു താരങ്ങള്‍ പോകുന്നതു വ്യക്തിബന്ധങ്ങള്‍ കൂടി കണക്കിലെടുത്താണെന്നാണ് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് പ്രതികരിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha