ശനിയാഴ്ച കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

വൈക്കം റോഡ് സ്റ്റേഷനില്‍ പാത ഇരട്ടിപ്പിക്കലിനോടനുബന്ധിച്ചുള്ള ജോലികളും സബ്‌വേയുടെ അവസാനഘട്ട ജോലികളും നടക്കുന്നതിനാല്‍ ശനിയാഴ്ച കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 10ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന എറണാകുളം-ആലപ്പുഴ- കായംകുളം പാസഞ്ചറും തിരിച്ച് കായംകുളത്തുനിന്ന് ഉച്ചയ്ക്ക് ഒന്നിനു പുറപ്പെടുന്ന സര്‍വീസും.രാവിലെ 11.30 ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന എറണാകുളം-കോട്ടയം-കായംകുളം പാസഞ്ചറും കായംകുളത്ത്‌നിന്ന് വൈകിട്ട് 4.25 ന് ഇതിന്റെ തിരിച്ചുള്ള സര്‍വീസും. രാവിലെ 7.05 ന് ആലപ്പുഴയില്‍നിന്നു പുറപ്പെടുന്ന ആലപ്പുഴ- കായംകുളം പാസഞ്ചര്‍. കന്യാകുമാരിയില്‍ നിന്ന് രാവിലെ 8.35 ന് പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍. രാവിലെ 8.50 ന് കൊല്ലത്ത്‌നിന്ന് പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള കൊല്ലം- എറണാകുളം കൊല്ലം മെമുവും തിരിച്ച് എറണാകുളത്ത്‌നിന്ന് 12.20 ന് പുറപ്പെടുന്ന സര്‍വീസും.കൊല്ലത്ത്‌നിന്ന് രാവിലെ 7.40 ന് പുറപ്പെടുന്ന എറണാകുളം-കൊല്ലം-എറണാകുളം മെമുവും തിരിച്ച് 2.40 ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന സര്‍വീസും. എറണാകുളത്ത്‌നിന്ന് രാവിലെ 5.25 ന് പുറപ്പെടുന്ന എറണാകുളം-കോട്ടയം-കൊല്ലം മെമു സര്‍വീസും കൊല്ലത്തുനിന്ന് 11.10 നുള്ള ഇതിന്റെ തിരിച്ചുള്ള സര്‍വീസും.രാവിലെ8.35 ന് കൊല്ലത്തു നിന്ന് പുറപ്പെടുന്ന കൊല്ലം-കോട്ടയം പാസഞ്ചറും തിരിച്ച് വൈകിട്ട് 5.45 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന സര്‍വീസും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha