മോഹന്‍ ലാലിനും ദിലീപിനും പിന്നാലെ ഗണേഷിനുവേണ്ടി നിവിന്‍ പോളിയും

നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍നിന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന കെ.ബി.ഗണേഷ് കുമാറിന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് ചലച്ചിത്ര നടന്‍ നിവിന്‍ പോളിയും. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നിവിന്റെ വോട്ട് അഭ്യര്‍ഥന. ഗണേഷിന് പിന്തുണ തേടി പത്തനാപുരത്തെത്തിയ മോഹന്‍ ലാലിന്റെ നടപടി ചലച്ചിത്ര ലോകത്ത് സമ്മിശ്ര പ്രതികരണമുണ്ടാക്കിയതിന് പിന്നാലെ ഗണേഷിനുവേണ്ടി വോട്ടുതേടി ദിലീപും മണ്ഡലത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗണേഷ് കുമാറിന് വോട്ടു ചെയ്യാനുള്ള അഭ്യര്‍ഥനയുമായി നിവിന്‍ പോളിയുടെ വിഡിയോ പുറത്തിറങ്ങിയത്.
പത്തനാപുരത്ത് വരണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്നും ചില തിരക്കുകള്‍ കാരണം അത് സാധിച്ചില്ലെന്നുമുള്ള ആമുഖത്തോടെയാണ് നിവിന്റെ വിഡിയോ തുടങ്ങുന്നത്. വ്യക്തിപരമായ അഭിപ്രായത്തില്‍ ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തനിക്ക് ഏറ്റവും ആരാധനയും ബഹുമാനവും തോന്നിയിട്ടുള്ള ആളാണ് ഗണേഷ് കുമാര്‍. അദ്ദേഹം നമുക്കുവേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങള്‍ മന്ത്രിയായിരുന്നപ്പോള്‍ കണ്ടതാണ്.
ഒരു പദ്ധതി ഏറ്റെടുത്താല്‍ യാതൊരു അഴിമതിയും കൂടാതെ കൃത്യമായി പഠിച്ച് ചങ്കൂറ്റത്തോടെ അത് നടത്തിത്തീര്‍ക്കുന്ന ആളാണ് അദ്ദേഹം. ഇതുപോലുള്ള വ്യക്തികള്‍ ഭരണത്തില്‍ വരണമെന്നാണ് നാം ആഗ്രഹിക്കുന്നത്. ഈ വരുന്ന തിരഞ്ഞെടുപ്പില്‍ ഗണേഷ് കുമാറിനെ വോട്ടു ചെയ്തു വിജയിപ്പിക്കാനുള്ള നിവിന്‍ പോളിയുടെ അഭ്യര്‍ഥനയോടെയാണ് വിഡിയോ അവസാനിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha